Latest News :

Wednesday 28 November 2012

ട്രെയിന്‍ നിര്‍ത്തലാക്കാന്‍ തീരുമാനം

Posted by BONY MATHEW at 1:02 am
.ഒടുവില്‍ അതും കൈവിട്ടു. വടക്കേ മലബാറുകാരുടെ യാത്രാസ്വപ്‌നങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി കണ്ണൂര്‍ മംഗലാപുരം യശ്വന്തപുരം എക്‌സ്‌പ്രസ് ട്രെയിന്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. വന്‍ സാമ്പത്തിക നഷ്‌ടം ചൂണ്ടിക്കാണിച്ചാണ്‌ ഒടുവില്‍ ട്രെയിന്‍ നിര്‍ത്താന്‍ പോകുന്നത്. സേലം വഴി പോകുന്ന മറ്റൊരു യശ്വന്തപുരം ട്രെയിന്‍ മംഗലാപുരത്തേക്ക് നീട്ടിയാണ്‌ തല്‍ക്കാലം യാത്രാക്ലേശം ഒതുക്കാന്‍ നീക്കം. ഇതോടെ ഈ ട്രെയിന്‍ കര്‍ണാടകക്ക് സ്വന്തമാകും. നിലവില്‍ വെട്ടിക്കുറച്ച അഞ്ച് ബോഗികളുമായാണ്‌ ഈ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നത്. കണ്ണൂരിനും കാര്‍വാറിനുമിടയില്‍ ബോഗികള്‍ വിഭജിച്ചപ്പോള്‍ 18 ബോഗികളും കാര്‍വാറിന്‌ കിട്ടി. എന്നാല്‍ രണ്ട് സ്ലീപ്പറും ഒന്നുവീതം എ സിയും ജനറലും എസ്‌ എല്‍ ആറുമാണ്‌ കേരളത്തിന്‌ കിട്ടിയത്.
 
                                           ഈ ബോഗികള്‍ കാര്‍വാറില്‍ നിന്നുള്ള ട്രെയിനില്‍ ഘടിപ്പിച്ചാണ്‌ യശ്വന്തപുരത്തേക്ക് മംഗലാപുരത്തുനിന്ന് പുറപ്പെടുന്നത്. രാവിലെ 11 30ന്‌ കണ്ണൂരിലെത്തുന്ന വണ്ടി വൈകീട്ട് 4.30നാണ്‌ മംഗലാപുരത്തേക്ക് യാത്ര തിരിക്കുക. സേലം വഴിയും മംഗലാപുരം വഴിയും സര്‍വീസ് നടത്തുന്ന ഇരു ട്രെയിനുകളും മണിക്കൂറുകളോളം കണ്ണൂരില്‍ നിര്‍ത്തിയിടുന്നു. നിരവധി മലയാളികള്‍ക്ക് ആശ്രയമായ ഈ ട്രെയിന്‍ കര്‍ണാടകയുടെ സമ്മര്‍ദത്തിന്‌ വഴങ്ങിയാണ്‌ നിര്‍ത്തലാക്കുന്നത്. കര്‍ണാടകയിലെ മലയാളികള്‍ ഇരു ട്രെയിനുകളും സൌകര്യപ്രദമായ രീതിയില്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഈ നടപടി.  



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.