Latest News :

Friday 23 November 2012

നാലുദിവസമായി തുടരുന്ന കുഴല്‍കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയായില്ല

Posted by Haneefa.K.P at 7:34 pm
നടുവില്‍ : പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന നടുവില്‍ പ്രീമെട്രിക് ഹോസ്റ്റ്ലില്‍ കുഴല്‍കിണര്‍ നിര്‍മ്മാണം തുടങ്ങി നാല് ദിവസമായിട്ടും പൂര്‍ത്തിയായില്ല . ഭൂഗര്‍ഭ ജലവകുപ്പാണ് കുഴല്‍ക്കിണര്‍ കുഴിക്കുന്നത് .നിര്‍മാണത്തിനിടെ കുഴിയില്‍ നിന്ന് കമ്പ്രസര്‍ പോട്ടിപ്പോയതാണ് നിര്‍മ്മാണം തകരാറിലാക്കിയതെന്ന് ജീവനക്കാര്‍ പറയുന്നു . ഇത് മൂലം പൈപ്പ് നേരെ ഇറക്കാന്‍ കഴിയുന്നില്ല .110 അടി കുഴിചെങ്കിലും കംപ്രസ്സര്‍ പൊട്ടിയതുമൂലം താഴോട്ട് കുഴിയാതെ ചീങ്കയില്‍ തട്ടി പുറത്തേക്ക് ചളിവെള്ളം ചീറ്റുകയാണ് .തകര്‍ന്ന് കിടക്കുന്ന ഉത്തൂര്‍ റോഡിലേക്കാണ് ചളിവെള്ളവും ,ചളിയും മുഴുവനും ഒലിച്ചിറങ്ങുന്നത് .റോഡ്‌ മുഴുവന്‍ ചളിക്കുളമായാത് കാല്‍നടപോലും ദുഷ്കരമാക്കിയിരിക്കുകയാണ് .സൈക്കിളുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ചെളിയില്‍ പൂണ്ട് പോവുകയും തെന്നിവീഴാനും തുടങ്ങിയിട്ടുണ്ട് .ഓട്ടോറിക്ഷകള്‍ പ്രദേശത്തേക്ക് ട്രിപ്പ്‌ പോകാനും മടിക്കുകയാണ് . കുഴല്‍ കിണര്‍ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പോലും പറയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല .ഇപ്പോള്‍ തന്നെ വന്‍ തുക സര്‍ക്കാരിന് ചിലവായിരിക്കുകയാണ് .ഹോസ്റ്റ്ലിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞ വര്‍ഷമാണ്‌ കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ ഫണ്ട് അനുവതിച്ചത് .

 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.