Latest News :

Sunday 30 December 2012

നടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 15ന്

Posted by Unknown at 1:02 pm
നടുവില്‍: മുസ്‌ലിം ലീഗിലെ പി.കെ. ഫാത്തിമ രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന നടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 15ന് തിരഞ്ഞെടുപ്പ് നടക്കും. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനം സ്വീകരിക്കില്ലെന്ന്മുസ്‌ലിം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാല്‍ കോണ്‍ഗ്രസ്സില്‍നിന്നുള്ള ഒരു വനിത ഈ സ്ഥാനത്തേക്ക് വന്നേക്കും. കോണ്‍ഗ്രസ്സിനു മൂന്ന് വനിതാ അംഗങ്ങളാണുള്ളത്. ലീഗിനും സി.പി.എമ്മിനും മൂന്ന് വീതം അംഗങ്ങല്‍ വനിതകളാണ്. കേരളാ കോണ്‍ഗ്രസ്സിനുള്ള ഏക അംഗവും വനിതയാണ്. കോണ്‍ഗ്രസ്സിന് ഭരണസമിതിയില്‍ 10 അംഗങ്ങളുണ്ട്. ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോണ്‍ഗ്രസ്സില്‍ പൊതുധാരണ ഉരുത്തിരിഞ്ഞ് വന്നിട്ടില്ല. വിശാല ഐ ഗ്രൂപ്പ് മുസ്‌ലിം ലീഗിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് പ്രസിഡന്റ്എ വിഭാഗത്തില്‍ നിന്നുള്ള പി.ടി. മാത്യുവാണ്. ലീഗ് നിലപാടില്‍ ഉറച്ചു നിന്നാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം മുസ്‌ലിം ലീഗ് ഇല്ലാത്ത ഭരണസമിതായാവും നടുവില്‍ പഞ്ചായത്തില്‍ ഉണ്ടാവുക. 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.