Latest News :

Saturday 12 January 2013

15നുമുമ്പ് നടുവില്‍ പ്രശ്‌നത്തില്‍ പരിഹാരമില്ലെങ്കില്‍ കടുത്ത നടപടി -മുസ്‌ലിം ലീഗ്

Posted by Unknown at 9:25 am
നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്തില്‍ 15ന് നടക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമുമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മാത്യുവുമായി ബന്ധപ്പെട്ട വിഷയത്തിന് പരിഹാരമായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ ലീഗ് നടുവില്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പി.ടി.മാത്യുവിനെതിരെ ലീഗ് ഉന്നയിച്ച അഴിമതിക്കും ഏകാധിപത്യ നിലപാടുകള്‍ക്കും പുറമെ ഗൗരവമുള്ള മറ്റൊരു വിഷയം കൂടി കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തെ അറിയിച്ചിരുന്നു. പി.ടി.മാത്യുവിനെ നിലനിര്‍ത്തേണ്ടത് അഭിമാനപ്രശ്‌നമായാണ് കാണുന്നതെങ്കില്‍ ലീഗിന് കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരും. യു.ഡി.എഫ്. സംവിധാനത്തിന്റെ കെട്ടുറപ്പും മാന്യതയും സംരക്ഷിക്കാന്‍ ലീഗ് കാണിക്കുന്ന മിതത്വം ദൗര്‍ബല്യമായി കാണരുത്. എടുത്ത തീരുമാനത്തില്‍നിന്ന് അല്പംപോലും പിറകോട്ടില്ല. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ യു.ഡി.എഫ്. സംവിധാനവുമായി സഹകരിക്കാന്‍ പ്രയാസമുണ്ട്. ഉചിതമായ തീരുമാനം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം എടുക്കുമെന്നും ലീഗ് നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. കെ.പി.ഹംസക്കുട്ടി അധ്യക്ഷതവഹിച്ചു. കെ.മുഹമ്മദ്കുഞ്ഞി, വി.എ.റഹീം, വി.പി.മൂസാന്‍കുട്ടി, പി.പി.മുസ്തഫ, വി.പി.റിയാസ്, എന്‍.യു.അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.