Latest News :

Saturday 12 January 2013

പെണ്‍കുട്ടികള്‍ക്ക് നൃത്തവും മൊബൈലും വിലക്കി മതപഞ്ചായത്ത്

Posted by kunchiraman a.p,naduvil(west),kannur at 9:24 am
ഉദയ്പുര്‍(രാജസ്ഥാന്‍): പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും വിവാഹവേദികളില്‍ നൃത്തം ചെയ്യുന്നതും വിലക്കി മതപഞ്ചായത്തിന്റെ നിര്‍ദേശം. രാജസ്ഥാനിലെ സലാമ്പുരില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള അന്‍ജുമാന്‍ മുസ്‌ലിം മതപഞ്ചായത്താണ് വിചിത്രമായ ഈ തീരുമാനം പ്രഖ്യാപിച്ചത്.

ചില മിശ്രവിവാഹങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ മൊബൈല്‍ഫോണ്‍ ആണ്‍കുട്ടികളുമായി അടുക്കാന്‍ സൗകര്യമൊരുക്കുന്നതിനാലാണ് വിലക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി ഹബീബ് റഹ്മാന്‍ പറഞ്ഞു. എന്നാല്‍, വീട്ടിനുള്ളില്‍ നൃത്തംചെയ്യുന്നതില്‍ വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്യമതസ്ഥരെ പ്രണയിച്ച് വിവാഹം കഴിച്ചാല്‍ കുടംബത്തില്‍നിന്ന് 51000 രൂപ പിഴയീടാക്കുമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.