നടുവില്‍: നാലുദിവസം തുടര്‍ച്ചയായി ആഹാരം കഴിക്കാതെ കഴിയേണ്ടിവന്ന വയോധികന്‍ അനാഥാലയത്തില്‍ മരിച്ചു. നടുവില്‍ പഞ്ചായത്ത് വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നമ്പൂരിക്കുന്നേല്‍ കുമാരന്‍(80)ആണ് ചെമ്പേരിയിലെ കരുണാലയത്തില്‍ വെള്ളിയാഴ്ച മരിച്ചത്. അവശനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് കുടിയാന്മല പോലീസിലെ ഹെല്‍പ് ഡസ്‌കും നടുവിലിലെ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും വ്യാഴാഴ്ച സന്ധ്യയ്ക്കാണ് കുമാരനെ അനാഥാലയത്തില്‍ എത്തിച്ചത്.
ചെറുപ്രായത്തില്‍ നടുവിലിലെത്തിയതാണ് കുമാരന്‍. അടുത്തബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ല. പെട്ടിക്കട നടത്തിയും കമ്മീഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചുമാണ് ജീവിച്ചിരുന്നത്.
ഇതുസംബന്ധിച്ച വാര്‍ത്ത 'മാതൃഭൂമി'യില്‍ കണ്ടതിനെത്തുടര്‍ന്ന് കുമാരന്റെ രണ്ടു മക്കള്‍ അനാഥാലയത്തിലെത്തി. 18വര്‍ഷംമുമ്പ് അച്ഛനെ കൂട്ടാന്‍ തങ്ങള്‍ വന്നിരുന്നുവെന്നും അദ്ദേഹം വരാന്‍ കൂട്ടാക്കിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്. മൃതദേഹം നടുവിലില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം പയ്യാവൂരിലേക്ക് കൊണ്ടുപോയി.
Tags:
Obituray

0 comments:
Have any question? Feel Free To Post Below: