നടുവില്‍: നടുവിലിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മന്ത്രി പി.കെ.ജയലക്ഷ്മിക്ക് നല്‍കിയ നിവേദനത്തെത്തുടര്‍ന്ന് ജില്ലാ ഓഫീസില്‍നിന്ന് പ്രോജക്ട് ഓഫീസര്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ചിരുന്നു. ദിവസം ഒരു ബക്കറ്റ് വെള്ളം ഉപയോഗിച്ച് പ്രാഥമിക കര്‍മങ്ങള്‍ ഉള്‍പ്പെടെ നിര്‍വഹിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഇദ്ദേഹം. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പത്താം ക്ലാസ് പരീക്ഷ തുടങ്ങാനിരിക്കെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത് കുട്ടികളെ ദുരിതത്തിലാക്കി. പഞ്ചായത്തുവക കിണറില്‍ നിന്നാണ് നാല്പതോളം കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ വെള്ളം എടുക്കുന്നത്. സമീപപ്രദേശത്തെ കുടുംബങ്ങളും ഈ കിണറിനെയാണ് ആശ്രയിക്കുന്നത്. ഇവിടെ കുഴല്‍ക്കിണര്‍ കുഴിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: