ശ്രീകണ്ഠപുരം: കേരള ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി (കെ.സി.ഡബ്ല്യു.എസ്.) എന്ന സ്ഥാപനത്തിലെ അധ്യാപക നിയമനത്തിന്റെ പേരില്‍ ഉത്തരമലബാറില്‍ തട്ടിപ്പിനിരയായത് 200ലേറെ പേര്‍. അധ്യാപക നിയമനം വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ കോഴവാങ്ങി ഒളിവില്‍പ്പോയ കുറുമാത്തൂര്‍ ചൊറുക്കളയിലെ ഷിജു അഗസ്റ്റ്യനെ കഴിഞ്ഞദിവസം ചേര്‍പ്പ് പോലീസ് അറസ്റ്റുചെയ്തിരുന്നു.
കെ.സി.ഡബ്ല്യു.എസ്. സര്‍ക്കാര്‍ ഏജന്‍സിയാണെന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ നടത്തിപ്പ്. തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് ഒരു സി.ബി.എസ്.ഇ. സ്‌കൂള്‍ വിലയ്ക്കുവാങ്ങുകയും ചെയ്തിരുന്നു. ഈ സ്‌കൂളിലെ അധ്യാപകനിയമനത്തിന് പലരില്‍നിന്നും ലക്ഷങ്ങളാണ് കോഴവാങ്ങിയത്.
സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളില്‍ കെ.സി.ഡബ്ല്യു.എസ്സിന്റെ കീഴില്‍ നഴ്‌സറി സ്‌കൂളുകള്‍ ആരംഭിച്ചിരുന്നു. ഇവിടങ്ങളിലെല്ലാം കോഴവാങ്ങിയാണ് അധ്യാപികമാരെ നിയമിച്ചത്. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കിട്ടാതെയാണ് മിക്ക സ്‌കൂളുകളിലും അധ്യാപികമാര്‍ ജോലിചെയ്യുന്നത്. കുട്ടികളില്‍നിന്ന് സ്വന്തം നിലക്ക് ഫീസ് വാങ്ങിയും രക്ഷിതാക്കള്‍ സഹായിച്ചുമാണ് പലയിടത്തും ക്ലാസുകള്‍ നടത്തുന്നത്. മൂന്നുവര്‍ഷത്തിന് ശേഷമേ പണം തിരിച്ചുനല്‍കൂവെന്ന് എഗ്രിമെന്റില്‍ പറഞ്ഞിട്ടുള്ളതിനാല്‍ നല്‍കിയ തുക തിരിച്ചുചോദിക്കാന്‍പോലും പലര്‍ക്കും കഴിയുന്നില്ല.
സംസ്ഥാനത്തെ പല ഭാഗങ്ങളിലും തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുങ്ങിയശേഷം എറണാകുളത്തെ ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ചേര്‍പ്പ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.
ചൊറുക്കളയില്‍ ഇയാള്‍ ആരംഭിച്ച ചിട്ടിഫണ്ടില്‍ അധ്യാപികമാര്‍ ചേരണമെന്നും അഞ്ചുപേരെ ചേര്‍ക്കണമെന്നും നിര്‍ബന്ധിച്ചിരുന്നു. രാഷ്ട്രീയസ്വാധീനം ഉറപ്പിക്കുന്നതിനായി സംഘടനയുടെ യുവജനവിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയാവാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തന്റെ കാറിന്റെ മുന്‍ഭാഗത്ത് ഔദ്യോഗിക വാഹനമാണെന്ന തെറ്റിദ്ധാരണ പരത്താനായി ചെയര്‍മാന്‍ കേരള ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന നെയിംപ്ലേറ്റും ഇയാള്‍ സ്ഥാപിച്ചിരുന്നു. ഇയാള്‍ അറസ്റ്റിലായതോടെ തട്ടിപ്പിനിരയായ ഒട്ടേറെ പേര്‍ കഴിഞ്ഞ രണ്ടുദിവസമായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.
കെ.സി.ഡബ്ല്യു.എസ്സിന്റെ തട്ടിപ്പിനിരയായവരെ സഹായിക്കാനും കേസുകള്‍ ഏകോപിപ്പിക്കാനും പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനം നല്‍കി.(matrubhumi)
Tags:
General News

0 comments:
Have any question? Feel Free To Post Below: