.jpg)
നടുവില്‍:കുടിയാന്മല-നടുവില്‍ റൂട്ടില്‍ യാത്രക്ലേശം രൂക്ഷം. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നേരെയായ സര്‍വീസുകള്‍ വീണ്ടും പഴയതുപോലെയായിട്ടുണ്ട്. നിലവില്‍ ആറോ ഏഴോ ബസ്സുകള്‍ മാത്രമാണ് ഓടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെയും വൈകുന്നേരവും ഇവിടേക്ക് ബസ് കാത്തുനില്‍ക്കുന്ന ജനക്കൂട്ടം തളിപ്പറമ്പ് ടൗണിലെ പതിവുകാഴ്ചയായി മാറിയിട്ടുണ്ട്. മണിക്കൂറുകള്‍ ഇടവിട്ടെത്തുന്ന ബസ്സുകള്‍ കയറിപ്പറ്റാന്‍ യാത്രക്കാര്‍ പാടുപെടുകയാണ്. വയോധികരും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
നേരത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡുമൂലം ബസ്സുകള്‍ തകരാറിലാവുന്നതാണ് സര്‍വീസുകള്‍ കുറയ്ക്കുന്നതിനു കാരണമായി കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറഞ്ഞിരുന്നത്. മലയോര മേഖലയിലേക്കുള്ള റോഡുകളെല്ലാം ടാറിങ ്പൂര്‍ത്തിയായ നിലയിലാണ്. ബസ്സുകള്‍ വഴിയില്‍ കേടായി കിടക്കുന്നതും കുറഞ്ഞിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയാണ് കുടിയാന്മല റൂട്ടിലെ യാത്രക്ലേശത്തിനു പിന്നിലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. Mohanan alora.
0 comments: