നടുവില്‍ : ബിരുദ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ യുവാവിന്‍െറ ഭീഷണി മൂലമാണെന്ന് കാണിച്ച് പിതാവ് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി. നടുവില്‍ പഞ്ചായത്തിലെ പാറ്റക്കളം സ്വദേശി മൈലാട്ട് വീട്ടില്‍ ഗോവിന്ദനാണ് മകള്‍ സൂര്യ ആത്മഹത്യ ചെയ്തത് മൈലംപെട്ടി സ്വദേശി നെല്ലിയാനിക്കാട്ടില്‍ അനൂപിന്‍െറ നിരന്തരമായുള്ള ശല്യപ്പെടുത്തലും ഭീഷണിയും മൂലമാണെന്ന് കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 10നാണ് ആലക്കോട് മേരിമാത കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്ന സൂര്യ വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനൂപിന്‍െറ പ്രേമാഭ്യര്‍ഥന നിരസിച്ചതു മൂലമാണത്രെ ശല്യപ്പെടുത്താന്‍ തുടങ്ങിയതെന്നും പരാതിയില്‍ പറയുന്നു.
സൂര്യ ആത്മഹത്യ ചെയ്ത ദിവസം രാവിലെ സുഹൃത്തുക്കളോടൊപ്പം സൂര്യയുടെ വീട്ടിലെത്തിയ അനൂപ് സഹോദരിമാരെയും സൂര്യയെയും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നുണ്ട്.Haneefa Naduvil.

0 comments: