നടുവില്‍ :നടുവില്‍ മഹല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസം സെക്ടറിന്റെ കുടുംബ സംഗമവും മൌലിദ് പാരായണവും സംഘടിപ്പിച്ചു,ജുമാ മസ്ജിദ് ഖത്തിബ് ഷൌക്കത്ത് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു ,കെ . സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു ,കെ.നൂറുദ്ധീന്‍ ഹാജി ,കെ.പി .ഹംസക്കുട്ടി ,കെ.മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.സംഗമാത്തോടനുബന്ധിച് വിദ്യാര്‍ത്ഥികള്‍ക്കും ,മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായി .മത്സരത്തില്‍ പങ്കെടുത്തവക്കുള്ള സമ്മാന വിതരണം കെ.പി . സൈനുദ്ദീനും ,ബാലവേദി നടത്തിയ ചിത്ര രചനാ മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം കെ.മുഹമ്മദ് കുഞ്ഞിയും നിര്‍വഹിച്ചു.സി.എച്.മജീദ് സ്വാഗതവും ,കെ.പി. ഹനീഫ നന്ദിയും പറഞ്ഞു. Haneefa.K.P
Tags:
Naduvilnews
0 comments: