നടുവില്‍: കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ വധത്തിന് പിന്നിലും ടി.പി.വധത്തിലെ ആസൂത്രകരാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍, പന്ന്യന്നൂര്‍ ചന്ദ്രന്‍, അശ്വിനികുമാര്‍ എന്നിവരുടെ കൊലപാതകങ്ങള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭജാഥയ്ക്ക് നടുവിലില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. എ.പി.കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജാഥാലീഡര്‍ കെ.രഞ്ജിത്ത്, ദേശീയ നിര്‍വാഹക സമിതി അംഗം പി.പി.കരുണകാരന്‍ മാസ്റ്റര്‍, ജില്ലാ നേതാക്കളായ എ.പി.ഗംഗാധരന്‍, കെ.കെ.വിനോദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എം.എം.അശോക് കുമാര്‍ സ്വാഗതവും കെ.ജി.മുരളീധരന്‍ നന്ദിയും പറഞ്ഞു. Mohanan alora.
Tags:
Naduvilnews
0 comments: