നടുവില്‍: തഞ്ചാവൂര്‍ വാട്ടം വ്യാപകമായതോടെ എന്തുചെയ്യണമെന്നറിയാതെ കര്‍ഷകര്‍. മലയോര മേഖലയില്‍ പല സ്ഥലങ്ങളിലും രോഗം തിരിച്ചറിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് തെങ്ങുകള്‍ രോഗം ബാധിച്ച് നശിക്കാറായ നിലയിലാണ്. നടുവില്‍ പഞ്ചായത്തില്‍ രണ്ടുവര്‍ഷം മുമ്പുതന്നെ തെങ്ങുരോഗം ശ്രദ്ധയില്‍പ്പെട്ടുവെങ്കിലും തഞ്ചാവൂര്‍ വാട്ടമാണെന്ന് കര്‍ഷകര്‍ക്ക് മനസ്സിലായിരുന്നില്ല.
തെങ്ങിന്റെ മണ്ട ചീയല്‍ രോഗം ഭൂരിഭാഗം തെങ്ങുകളും നശിപ്പിച്ചതിന്റെ ആശങ്ക മാറുംമുമ്പാണ് പുതിയ രോഗവും എത്തിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ തെങ്ങുകളൊന്നും അവശേഷിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. രോഗം കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് വ്യക്തമായ നിര്‍ദേശങ്ങളൊന്നും കിട്ടിയിരുന്നില്ല.
നിലവില്‍ തേങ്ങയ്ക്ക് രണ്ടുരൂപപോലും വില ലഭിക്കാത്ത സ്ഥിതിയാണുള്ളത്. രാസവളവില വര്‍ധനയും കര്‍ഷകത്തൊഴിലാളികളുടെ കൂലിവര്‍ധനയുംമൂലം തെങ്ങിനു ചെയ്യേണ്ട പ്രാഥമിക പരിചരണങ്ങള്‍ പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കൃഷിക്കാര്‍.
കൃഷിവിജ്ഞാനകേന്ദ്രം നിര്‍ദേശിക്കുന്ന രീതിയില്‍ കിടങ്ങുകളെടുത്ത് ബോര്‍ഡോ മിശ്രിതവും കുമ്മായവും മറ്റ് കീടനാശിനികളും തെങ്ങിന്‍തടങ്ങളില്‍ നല്‍കാന്‍ സാധാരണകര്‍ഷകനു കഴിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഗ്രാമപ്പഞ്ചായത്തുകളുടേയോ കൃഷിവകുപ്പിന്റെയോ അടിയന്തര ശ്രദ്ധ ഉണ്ടായില്ലെങ്കില്‍ മലയോരത്ത് തെങ്ങുകൃഷി അവശേഷിക്കില്ലെന്ന് കര്‍ഷകര്‍ സങ്കടപ്പെടുന്നു.Mohanan alora.
Tags:
Naduvilnews

0 comments: