നടുവില്‍:വെള്ളാട്ട്, ആശാന്‍കവല, കനകക്കുന്ന് വഴി ഓടുന്ന കെ.എസ്.ആര്‍,ടി.സി.ബസ് കേടായി കിടക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമായി. പയ്യന്നൂര്‍ ഡിപ്പോയില്‍നിന്ന് തുടങ്ങി ചെമ്പേരിയില്‍ എത്തുന്നതാണ് ബസ്. ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ ഏക ആശ്രയം കൂടിയാണ് ഈ ബസ്. ട്രിപ്പ് മുടക്കുന്നതിനുപുറമെ കേടായി കിടക്കുന്നതും അടുത്തകാലത്ത് കൂടിയിട്ടുണ്ട്. ചൊവ്വാഴ്ച തുരുമ്പി കയറ്റത്തില്‍ യന്ത്രത്തകരാര്‍മൂലം ബസ് ഓട്ടംനിര്‍ത്തി. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലാവുകയായിരുന്നു. അഞ്ച് കിലോമീറ്ററിലേറെ നടന്ന് ടാക്‌സിപിടിച്ചാണ് ജനങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. Mohanan alora.
Tags:
Naduvilnews
0 comments: