നടുവില്‍ : നടുവില്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ കര്‍ഷക ദിനാഘോഷം ഗ്രാമ വികസന ആസൂത്രണ വകുപ്പ് മന്ത്രി ശ്രീ കെ സി ജോസഫ് ഉല്‍ഘാടനം ചെയ്തു. നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റെ ശ്രീ പി ടി മാത്യു അദ്ധ്യക്ഷതവഹിച്ചു.വൈസ് പ്രസിഡന്‍റ് ശ്രീമതി പി കെ ഫാത്തിമ സ്വാഗതവും കൃഷി ഓഫീസര്‍ എം ഗംഗാധരന്‍ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് തിരഞ്ഞെടുത്ത അഞ്ച് കര്‍ഷകരെ ആദരിച്ചു . സ്കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്തിന്‍റെ വിതരണ ഉല്‍ഘാടനവും നടന്നു. ടി എന്‍ ബാലകൃഷ്ണന്‍ ,ത്രേസ്യാമ്മ ജോണ്‍ ,ജോസഫ് കുന്നേല്‍ ,രാജേഷ് ,ഗോവിന്ദന്‍ മാസ്റ്റര്‍ ,തുടങ്ങിയവര്‍ സംസാരിച്ചു.
Tags:
Naduvilnews

0 comments: