നടുവില്‍::; മലയോര ഹൈവേയില്‍ പ്രധാന ഭാഗമായ താവുന്ന്കവല-താവുന്ന് റോഡിന്റെ തകര്‍ച്ച യാത്ര ദുരിതപൂര്‍ണമാക്കി. ടാറിങ്ങിന്റെ അവിശിഷ്ടം പോലുമില്ലാതെ അരകിലോമീറ്ററോളം കുണ്ടും കുഴിയും നിറഞ്ഞുകിടക്കുകയാണ്. വലിയ കല്ലുകള്‍ ചിതറിക്കിടക്കുന്നതുമൂലം തീര്‍ത്തം അപകടസാധ്യതയുള്ളതായി റോഡ് മാറിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കടന്നുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. ഒടുവള്ളിയിലെത്തി അഞ്ച് കിലോമീറ്ററിലധികം ചുറ്റിവളഞ്ഞാണ് ഇപ്പോള്‍ ഓടുന്നത്. കല്ലുകയറ്റിയ ടിപ്പര്‍ ലോറികള്‍ നിരന്തരം ഓടിയതാണ് റോഡ് തകര്‍ച്ച പൂര്‍ണമാക്കിയത്. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. 15 ലക്ഷം രൂപ റോഡ് നവീകരണത്തിനായി നീക്കിവെച്ചിട്ടുണ്ടെങ്കിലും ടാറിങ്ങിനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല.Mohanan alora.
Tags:
Naduvilnews
0 comments: