നടുവില്‍:; വിദ്യാലയമുറ്റത്ത് നെല്‍കൃഷിക്ക് പുതുവഴിയുമായി കുട്ടികള്‍. വിളക്കണ്ണൂര്‍ ക്വീന്‍മേരി എല്‍.പി.സ്‌കൂളിലെ കുട്ടികളാണ് പ്ലാസ്റ്റിക് കൂടുകളില്‍ മണ്ണുനിറച്ച് നെല്‍വൃത്ത് നട്ടത്. 150 കൂടുകളില്‍ ജ്യോതി നെല്‍വിത്ത് കൃഷിചെയ്തപ്പോള്‍ വിളവും മോശമായില്ല. കേരളപ്പിറവി ദിനത്തില്‍ വിളവെടുപ്പുത്സവം ഫാ. തോമസ് പതിക്കല്‍ ഉദ്ഘാടനം ചെയ്തു. ത്രേസ്യാമ്മ ടോമി, പി.ടി.എ. പ്രസിഡന്റ് ഷാജി ചുക്കനാനില്‍, അച്ചാമ്മ തോമസ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ ബെന്നി നടുവിലേമുറി സ്വാഗതവും കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ ബിജുമോന്‍ നന്ദിയും പറഞ്ഞു. നടുവില്‍ കൃഷിഭവന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
Tags:
Naduvilnews
0 comments: