നടുവില്‍: കൊയ്ത്തുകഴിഞ്ഞ കളത്തില്‍ ചെമ്പിലോട്ട് ഭൂതം കെട്ടിയാടി. അയ്യപ്പ-വനദുര്‍ഗാക്ഷേത്രത്തിലെ ഉപദേവതാ സ്ഥാനത്ത് നടന്ന കളിയാട്ടത്തിലാണ് അപൂര്‍വ തെയ്യങ്ങളിലൊന്നായ ചെമ്പിലോട്ട് ഭൂതം വ്യാഴാഴ്ച രാത്രി കെട്ടിയാടിയത്. കുസൃതി കാണിച്ചും വികൃതികളൊപ്പിച്ചും മണിക്കൂറുകളോളം 'കര്‍ഷകരും' ഭൂതവും നിറഞ്ഞാടി.
ആദിവാസികളായ കരിമ്പാലരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് ചെമ്പിലോട്ട് ഭൂതത്തിന്റെ ഐതിഹ്യം. കൊയ്ത്തുകഴിഞ്ഞ് വിളവെടുത്ത കളത്തില്‍ കര്‍ഷകരെ സന്ദര്‍ശിക്കാനെത്തുന്ന ഭൂതത്തെ സംശയാലുക്കളായ കര്‍ഷകര്‍ തടയുന്നു. തങ്ങളുടെ ഐശ്വര്യം മോഷ്ടിക്കാനാണ് ഭൂതത്തിന്റെ വരവൊന്നാണ് ഇവര്‍ കരുതുന്നത്. കൈക്കരുത്തും മെയ്‌വഴക്കവും സൂത്രവിദ്യകളുംകാട്ടി പാട്ടിലാക്കാന്‍ നോക്കുന്ന ഭൂതത്തെ ഒറ്റക്കെട്ടായി കര്‍ഷകര്‍ തടയും. ഇതിലുള്ള പ്രതിഷേധം തീര്‍ക്കാന്‍ വീടുകള്‍ക്കു മുകളില്‍ കയറി ഭൂതം നാശങ്ങള്‍ വരുത്തും. കണ്ണുരുട്ടിയും കൈകള്‍ ചുഴറ്റിയും ഭയപ്പെടുത്തും. കര്‍ഷകര്‍ ഭൂതത്തെ തുരുത്താനും ശ്രമിക്കും. ഒടുവില്‍ ഭൂതം തങ്ങളുടെ സംരക്ഷകനാണെന്നു തിരിച്ചറിയുന്ന ഇവര്‍ അനുഗ്രഹം വാങ്ങി നിര്‍വൃതിപൂകും. ഈ കഥതന്നെ തെയ്യം രൂപത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതാനും വര്‍ഷംമുമ്പ് 'കളത്തില്‍ത്തിറ'യുടെ ഭാഗമായി നടത്തിയിരുന്ന ചെമ്പിലോട്ട് ഭൂതം ഇതേ ക്ഷേത്രത്തില്‍ കെട്ടിയാടിയിരുന്നു. നൂറുകണക്കിന് വിശ്വാസികളാണ് തെയ്യം കാണാന്‍ വിദൂര സ്ഥലങ്ങളില്‍നിന്നും മറ്റും കഴിഞ്ഞദിവസം എത്തിച്ചേര്‍ന്നത്. Mohanan alora.(Photo : Saju Naduvil) വീഡിയോ ലിങ്ക് :https://www.facebook.com/photo.php?v=495371480497182
Tags:
Naduvilnews

0 comments: