നടുവില്‍: അയ്യപ്പ-വനദുര്‍ഗ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. കാനപ്രം ഈശ്വരന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ചുഴലി ഭഗവതിക്ഷേത്രത്തില്‍നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ആചാര്യനെ സ്വീകരിക്കല്‍, ഭാഗവത സപ്താഹ ദീപപ്രോജ്വലനം, ഭാഗവത മാഹാത്മ്യപ്രഭാഷണം എന്നിവയും നടന്നു. 12ന് 6.30മുതല്‍ ഭൂഗോള വര്‍ണന, നരസിംഹാവതാരം, 13ന് ഗജേന്ദ്രമോക്ഷം, പാലാഴിമഥനം, ശ്രീകൃഷ്ണാവതാരം, 14ന് പൂതനാമോക്ഷം, കംസവധം, രുക്മിണീസ്വയംവരം. 15ന് സ്യമന്തകോപാഖ്യാനം, സന്താനഗോപാലം, ഉദ്ധവോപദേശം. 16ന് ഉദ്ധവന്റെ ബദരീയാത്ര, സ്വര്‍ഗാരോഹണം, ഭാഗവത സംഗ്രഹം.
Tags:
Naduvilnews

0 comments: