നടുവില്‍: തേര്‍മല മല്ലക്കുളം കൈലാസനാഥക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 24, 25 തീയതികളില്‍ നടക്കും. പൂന്തോട്ടത്തില്‍ പുടയൂരില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരി കാര്‍മികനാവും. 24ന് വൈകുന്നേരം അഞ്ചിന് നടതുറക്കല്‍, 6.15ന് താലപ്പൊലി, കാഴ്ചവരവ്, 6.30ന് ദീപാരാധന, 7.30ന് ശിങ്കാരിമേളം, എട്ടിന് ക്ലാസിക്കല്‍ ഭജന്‍സ്. 25ന് രാവിലെ നാലിന് നിര്‍മാല്യം, ഗണപതിഹോമം, ഉച്ചപ്പൂജ, അന്നദാനം, വൈകുന്നേരം 6.15ന് ദീപാരാധന, ഏഴിന് ആധ്യാത്മിക പ്രഭാഷണം, എട്ടിന് എസ്.എസ്. ഓര്‍ക്കസ്ട്ര പയ്യന്നൂര്‍ അവതരിപ്പിക്കുന്ന ഗാനമേള.
Tags:
Naduvilnews
0 comments: