നടുവില്‍: അറക്കല്‍ പുതിയഭഗവതി ക്ഷേത്രം കളിയാട്ടം 24 മുതല്‍ 27 വരെ നടക്കും. 24ന് രാവിലെ 11ന് ഗണപതിഹോമം, വൈകുന്നേരം നാലിന് അയ്യപ്പ വനദുര്‍ഗ ക്ഷേത്രത്തില്‍നിന്ന് ഏഴോം വാദ്യസംഘത്തിന്റെ നേതൃത്വത്തില്‍ ശിങ്കാരിമേളവും കലവറനിറയ്ക്കലും. ആറുമണി മുതല്‍ സന്ധ്യവേല, പുതിയഭഗവതിയുടെ തോറ്റം, കൂടിയാട്ടം, പുള്ളൂര്‍കാളി, പുള്ളിക്കരിങ്കാളി തോറ്റം, 25ന് വൈകുന്നേരം അഞ്ചുമുതല്‍ പുള്ളൂര്‍ കാളി, പുള്ളിക്കരിങ്കാളി, പുതിയഭഗവതി, വീരന്‍ തെയ്യങ്ങളുടെ തോറ്റം, കൂടിയാട്ടം, വീരന്‍, വീരാളി, പുതിയ ഭഗവതി, ഭദ്രകാളി, പുലിമാരുതന്‍ തെയ്യങ്ങള്‍, 26ന് വൈകുന്നേരം അഞ്ചുമുതല്‍ വിവിധ തെയ്യങ്ങളുടെ തോറ്റം, വെള്ളാട്ടം, തുടര്‍ന്ന് കാഴ്ചവരവ്, കരിന്തിരി നായര്‍ തെയ്യം, 27ന് രാവിലെ അഞ്ചുമുതല്‍ പുലിക്കണ്ടന്‍, പുള്ളൂര്‍ കണ്ണന്‍, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, പുള്ളൂര്‍കാളി, പുള്ളിക്കരിങ്കാളി തെയ്യങ്ങള്‍, ഉച്ചയ്ക്ക് അന്നദാനം, സന്ധ്യയ്ക്ക് ആറാടിക്കല്‍, രാത്രി ഒമ്പതിന് പാടികുടികൂട്ടല്‍.
Tags:
Naduvilnews
0 comments: