നടുവില്‍: രാത്രിയില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ റോഡില്‍ ടാറിടുന്നത് നാട്ടുകാര്‍ തടഞ്ഞു. നടുവില്‍ ഹൈസ്‌കൂളില്‍നിന്ന് കുണ്ടുകണ്ടത്തേക്ക് പോകുന്ന റോഡാണ് ശനിയാഴ്ച രാത്രിയില്‍ താറിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് ലോറിയുടെ വെളിച്ചത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ ശ്രമം നടന്നെങ്കിലും അതും തടയുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പത്തിലേറെ റോഡുകളുടെ പണി നടുവില്‍ പഞ്ചായത്തില്‍ നടന്നതായി നാട്ടുകാര്‍ പറയുന്നു. ഘട്ടം ഘട്ടമായി നടക്കേണ്ട എല്ലാ പണികളും ഒറ്റ ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്. ഇതില്‍ ചില റോഡുകള്‍ ദിവസങ്ങള്‍ക്കകം തകര്‍ന്നതായും പരാതിയുണ്ട്. താറിടല്‍ നടന്ന റോഡുകള്‍ക്കൊന്നും ഓവുചാലും നിര്‍മിച്ചിട്ടില്ല.
സാമ്പത്തികവര്‍ഷം തീരുന്നതിന്റെ ഭാഗമായാണ് തിരക്കുപിടിച്ച് താറിടല്‍ ജോലികള്‍ നടക്കുന്നത്. ഇത് റോഡുകളുടെ ഗുണനിലവാരം കുറയ്ക്കുമെന്നാണ് ആശങ്ക.
Tags:
Naduvilnews

0 comments: