നടുവില്‍: കാസര്‍കോട് ഡിപ്പോയില്‍ നിന്ന് കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് കൈമാറിയ കെ.എസ്.ആര്‍.ടി.സി. ബസ് ഓടുന്നില്ലെന്ന് പരാതി. മലയോര ടൗണുകളിലൂടെ കടന്നുപോകുന്നതാണ് ബസ്. തലശ്ശേരിയില്‍നിന്നുതുടങ്ങി ഇരിട്ടി, നടുവില്‍, ചെറുപുഴ, ഓടയംചാല്‍ വഴി കാസര്‍കോട്ടേക്ക് പോയിരുന്ന ബസ് ആദ്യം മംഗലാപുരം വരെയാണ് ഓടിയിരുന്നത്. തലശ്ശേരി ഡിപ്പോയാണ് ആദ്യം സര്‍വീസ് നടത്തിയത്. ജീവനക്കാര്‍ സഹകരിക്കാതായതിനെ തുടര്‍ന്ന് കാസര്‍കോടിന് വിട്ടുകൊടുക്കുകയായിരുന്നു. നിരവധി ആളുകള്‍ക്ക് പ്രയോജനപ്പെട്ടിരുന്ന ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നു.
Tags:
Naduvilnews
0 comments: