നടുവില്‍: അപകടഭീഷണി ഉയര്‍ത്തുന്ന ഒടുവള്ളിയിലെ കൊടുംവളവുകള്‍ മെക്കാഡം ടാറിങ്ങിന്റെ ഭാഗമായി വീതികൂട്ടി സുരക്ഷിതമാക്കും. കുത്തനെയുള്ള ഇറക്കത്തില്‍ മൂന്ന് വലിയ വളവുകളാണുള്ളത്. ഒരു വശം കൊക്കയുമാണ്. ഈ വളവുകളില്‍ എതിരെവരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്തത് ഒട്ടേറെ അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
അതിവേഗം നടക്കുന്ന മന്ന-കുര്‍ഗ് റോഡ് വികസനത്തിന്റെ ഭാഗമായി ഒടുവള്ളി വളവുകള്‍ക്ക് അധികൃതര്‍ മുന്തിയ പരിഗണനയാണു നല്‍കുന്നത്. രണ്ടു ബസ്സുകള്‍ക്ക് സുഗമമായി കടന്നുപോകാവുന്ന രീതിയില്‍ വീതി കൂട്ടിയാണ് മെക്കാഡം ടാറിങ് നടത്തുക. അരികില്‍ സംരക്ഷണഭിത്തി നിര്‍മിക്കും. റോഡ് മാര്‍ക്കിങ്, ബോര്‍ഡുകള്‍, സ്റ്റഡ്, റിഫ്‌ളക്ടറുകള്‍ എന്നിവയും സ്ഥാപിക്കും. അരിക് കെട്ടുന്ന കല്ലുകള്‍ കമ്പിവലകള്‍ തീര്‍ത്ത് സംരക്ഷിക്കാനും പദ്ധതിയുണ്ട്.
നിര്‍മാണത്തിന്റെ രണ്ടാംഘട്ടത്തിലാണ് ഒടുവള്ളി വളവുകളില്‍ വികസനം നടക്കുക. പൂവ്വം വരെയുള്ള ടാറിങ് ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ചിമ്മിനിച്ചൂട്ടവരെ ഭാഗികമായും നിര്‍മാണം നടന്നുകഴിഞ്ഞു. ആറോളം കലുങ്കുകളും പുതുക്കി നിര്‍മിച്ചു. ജോലി മുടക്കംവരാത്ത രീതിയില്‍ ഒരു വശത്തെ കലുങ്കുപണി പൂര്‍ത്തിയാക്കിയാണ് മുന്നോട്ടുപോകുന്നത്. എതിര്‍വശം തുടര്‍ന്ന് പൂര്‍ത്തിയാക്കും.
36.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മന്ന-കൂര്‍ഗ് റോഡ്. 47 കോടി രൂപയുടെ വികസനമാണ് നടപ്പാക്കുന്നത്. 64 കലുങ്കുകള്‍ ഇതിന്റെ ഭാഗമായി പുതുക്കിപ്പണിയും. താഴ്ന്ന പ്രദേശങ്ങള്‍ ഒരു മീറ്ററിലധികം ഉയര്‍ത്തിയാണ് നിര്‍മാണം. മഴക്കാലത്തും തടസ്സം വരാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
Tags:
Naduvilnews

0 comments: