Latest News :

Friday 3 February 2012

വളരെ വേഗത്തില്‍ സ്ക്രീന്‍ഷോട്ട് എടുക്കാം !

Posted by Shaji.essenn at 1:33 pm
ധാരാളം ആവശ്യങ്ങള്‍ക്ക് നമുക്ക് സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിക്കാം.ഉദാഹരണത്തിന് ,നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരു എറര്‍ മെസ്സേജ് ലഭിച്ചു എന്ന് കരുതുക.അതിന്റെ ഒരു സ്ക്രീന്‍ഷോട്ട് എടുത്ത് ഒരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധനു അയച്ചു കൊടുത്ത് അതിനെ കുറിച്ച് അറിയാന്‍ സഹായകരമാകും.മാത്രവുമല്ല ,നിങ്ങള്‍ക്കൊരു ബ്ലോഗോ വെബ്‌സൈറ്റോ ഉണ്ടെങ്കില്‍,അതില്‍ ഒരു കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അതിന്റെ സ്ക്രീന്‍ഷോട്ട് ചിത്രങ്ങള്‍ കൂടെ ചേര്‍ക്കുന്നത് വായനക്കാരന് എളുപ്പത്തിലും വേഗത്തിലും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായകരമാകുന്നു.ഇവിടെ ,ഒരു സോഫ്റ്റ്‌ വെയറും ഇന്‍സ്റ്റാള്‍ ചെയ്യാതെ എങ്ങനെ സ്ക്രീന്‍ഷോട്ട് എടുക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് വിവരിക്കുന്നത്.പൊതുവേ എല്ലാവര്ക്കും അറിയാവുന്നതായിക്കും.എന്നിരുന്നാലും അറിയാത്തവര്‍ക്ക് ഒരു സഹായമായിക്കോട്ടെ.. 


അതിനായി ആദ്യം സ്ക്രീന്‍ഷോട്ട് എടുക്കേണ്ട ഒരു വിന്‍ഡോ ഓപ്പണ്‍ ചെയ്യുക.ശേഷം കീബോര്‍ഡിലെ Alt+Print screen കീകള്‍ ഒരുമിച്ച് അമര്‍ത്തുക.(ഇതാണ് പ്രിന്റ്‌ സ്ക്രീന്‍ ബട്ടണ്‍ )
ശേഷം Start ഓപ്പണ്‍ ചെയ്ത് അതില്‍ നിന്നും All programs എടുത്ത് അതില്‍ നിന്നും Accessories ക്ലിക്കി Paint ഓപ്പണ്‍ ചെയ്യുക.
തുടര്‍ന്ന് വരുന്ന പെയിന്റ് വിന്‍ഡോയില്‍ Edit ക്ലിക്ക് ചെയ്ത് Paste ക്ലിക്കുക. 
ഇപ്പോള്‍ ,നിങ്ങള്‍ സ്ക്രീന്‍ ഷോട്ട് എടുത്ത് വിന്‍ഡോ പെയിന്റ് വിന്‍ഡോയില്‍ കാണാം.തുടര്‍ന്ന് File ക്ലിക്ക് ചെയ്ത് Save as കൊടുക്കുക. 
Alt+Print screen കീ പ്രസ് ചെയ്‌താല്‍ ഡെസ്ക്ടോപ്പില്‍ തുറന്നിരിക്കുന്ന വിന്‍ഡോയുടെ സ്ക്രീന്‍ ഷോട്ട് മാത്രമേ എടുക്കാന്‍ കഴിയു.ഡെസ്ക്ടോപ്‌ അടക്കം സ്ക്രീന്‍ഷോട്ട് എടുക്കുന്നതിനായി കീബോര്‍ഡിലെ Print Screen കീ മാത്രം പ്രസ്‌ ചെയ്‌താല്‍ മതി.പിന്നെ എല്ലാം വിവരിച്ചത് പോലെ ചെയ്യുക. 
വിന്‍ഡോസ്‌ സെവനാണ് ഉപയോഗിക്കുന്നതെങ്കില്‍ അക്സസ്സരിയില്‍ പോയി സ്നിപ്പിംഗ് ടൂള്‍ (snipping tool ) ഉപയോഗിക്കാം . 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.