Latest News :

Tuesday 14 February 2012

ഇന്‍റെര്‍നെറ്റ് ഷോപ്പിങ്ങിന് ഈ സൈറ്റുകള്‍ ...

Posted by Shaji.essenn at 4:08 pm
ഷോപ്പിംഗ് മിക്കവര്‍ക്കും ഒരു ലഹരിയാണ്. കടകളില്‍ പോയാല്‍ വാങ്ങാന്‍ വിചാരിച്ചതിലും ഏറെ വാങ്ങിച്ച് കൂട്ടുന്നവരാണ് നമുക്കിടയില്‍ പലരും. ഷോപ്പിംഗിന് വേണ്ടി എത്ര സമയം വേണമെങ്കിലും ചെലവഴിക്കാനും മടിയുണ്ടാകില്ല. എന്നാല്‍ ഇന്നത്തെ ചുറ്റുപാടില്‍ ജോലിത്തിരക്ക് കഴിഞ്ഞ് വേണം ഷോപ്പിംഗ് പോലുള്ള ആനന്ദങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താന്‍. മുന്‍കൂട്ടി നിശ്ചയിച്ച് വെച്ച് ജോലിയെല്ലാം ഒതുക്കിയാലേ പുറത്തേക്കിറങ്ങാനും പറ്റൂ. ഇനി ഇറങ്ങിയാലും നല്ല മാളുകളും ഷോപ്പുകളും തെരഞ്ഞ് നടക്കാനും വേണം കുറേനേരം. അത് കഴിഞ്ഞ അവിടെയെത്തി അവരുടെ ഓഫറുകളും മറ്റും കേട്ട് സാധനം വാങ്ങണോ വില ഒക്കുമോ എന്നെല്ലാമുള്ള ആശയക്കുഴപ്പങ്ങളും ഉണ്ടാകും. നമ്മളെ പോലെ ധാരാളം പേര്‍ അവിടെയുണ്ടെന്നതിനാല്‍ ഏറെ നേരം ആലോചിച്ച് നില്‍ക്കാനും സാധിച്ചെന്ന് വരില്ല. ഇവിടെയിതാ ചില ഷോപ്പിംഗ് വെബ്‌സൈറ്റുകള്‍ ഉണ്ട്. ഉത്പന്നം നമുക്ക് വേണമോ വേണ്ടയോ എന്ന തീരുമാനം വളരെ ആലോചിച്ച് സാവധാനം എടുക്കാം, വേണ്ടെങ്കില്‍ സൈറ്റ് ക്ലോസ് ചെയ്താല്‍ ഷോപ്പുടമകളുടെ ദുര്‍മുഖം കാണുന്നതുപോലെയുള്ള സാഹസങ്ങള്‍ വേണ്ട, പിന്നെ മികച്ച ഉത്പന്നം, മികച്ച വിലയിലാണോ ലഭിക്കുന്നതെന്ന് മറ്റ് സൈറ്റുകളില്‍ പോയി താരതമ്യം പഠനം നടത്താം അങ്ങനെ എന്തെല്ലാമോ സാധ്യതകള്‍ വീട്ടിലിരുന്നുകൊണ്ട് ചെയ്യാനാകും. ടെക്‌നോളജി അനുബന്ധ ഉത്പന്നങ്ങളിലാണ് മേല്‍പറഞ്ഞ ആശയക്കുഴപ്പങ്ങള്‍ നമുക്ക് ഏറെയും ഉണ്ടാകുന്നത്. ടെക്‌നോളജിയായതിനാല്‍ അതിനെക്കുറിച്ച് അറിയുന്നവരോടേ അഭിപ്രായം ചോദിക്കാനും പറ്റൂ.



ഇന്ന് അധികം പേരും ഇത്തരം ഇലക്‌ട്രോണിക് അഥവാ ടെക് ഗാഡ്ജറ്റുകളും ആക്‌സസറികളും വാങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പുകളെ ആശ്രയിക്കുന്ന പ്രവണതയാണുള്ളത്. സമയലാഭം മാത്രമല്ല, ഇതിന് എല്ലാവരേയും പ്രേരിപ്പിക്കുന്ന ഘടകം. ഗ്രാമങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ആവശ്യമുള്ള ടെക് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ആ പ്രദേശങ്ങളില്‍ ഉണ്ടാകണം എന്നില്ല. മറ്റൊരു പ്രധാന കാരണം, ഇപ്പോള്‍ പല ഓണ്‍ലൈന്‍ സൈറ്റുകളും ഉത്പന്നങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ കൂടുതല്‍ കിഴിവ് ഓണ്‍ലൈനില്‍ പരിചയപ്പെടുത്തുമ്പോള്‍ വരുത്തുന്നുണ്ട് എന്നതാണ്. എന്തായാലും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഷോപ്പിംഗ് സൈറ്റുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.


ഫ്‌ളിപ്കാര്‍ട്ട് 
ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറായി പ്രവര്‍ത്തനം ആരംഭിച്ച ഫ്‌ളിപ്കാര്‍ട്ട് വെബ്‌സൈറ്റ് ഇപ്പോള്‍ ഇലക്‌ട്രോണിക്‌സ് ഷോപ്പിംഗ് രംഗത്തെ പ്രധാന ഓപ്ഷനുകളില്‍ ഒന്നാണ്. മൊബൈല്‍ ഫോണുകള്‍, എച്ച്ഡി ടെലിവിഷനുകള്‍ ഉള്‍പ്പടെ വിവിധ ഉത്പന്ന നിരകളെ ഇവിടെ പരിചയപ്പെടാം. ഇവയെ കൂടാതെ സിനിമകള്‍, ഗെയിമുകള്‍ എന്നിവയും ഈ സൈറ്റിന്റെ ഷോപ്പിംഗ് കാര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ട്. മുമ്പ് പറഞ്ഞതുപോലെ റീട്ടെയില്‍ സ്റ്റോറുകള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ വിലക്കുറവില്‍ ചില ഉത്പന്നങ്ങളെ ഈ സൈറ്റ് പരിചയപ്പെടുത്താറുണ്ട്. അതേ പോലെ നിലവില്‍ വിപണിയില്‍ ലഭ്യമല്ലാത്ത ഉത്പന്നങ്ങളുടെ പ്രീഓര്‍ഡറിംഗും സൈറ്റ് നടത്തുന്നുണ്ട്. 


ദ ഐടി ഡിപോ
പിസി ഹാര്‍ഡ്‌വെയര്‍ വില്പനയില്‍ പേരുകേട്ട സൈറ്റാണ് ദ ഐടി ഡിപോ. പിസി അനുബന്ധ ഉത്പന്നങ്ങള്‍ക്കാണ് ഈ സൈറ്റ് പ്രാധാന്യം നല്‍കുന്നത്. ഓരോ കാറ്റഗറിയായി വിഭജിച്ചിരിക്കുന്നതിനാല്‍ ആവശ്യമായ ഉത്പന്നങ്ങളെ എളുപ്പത്തില്‍ കണ്ടെത്താനും ഇതിലൂടെ സാധിക്കുന്നു. ഉദാഹരണത്തിന് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്ന കാറ്റഗറിയില്‍ കാബിനറ്റുകള്‍, ഫ്‌ളാഷ് ഡ്രൈവുകള്‍, പ്രോസസറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പിള്‍ ഉത്പന്നങ്ങളെ ഒരു പ്രത്യേക വിഭാഗമായി തിരിച്ചിരിക്കുന്നു. ലാപ്‌ടോപ്, ക്യാമറ, ഗെയിമിംഗ് എന്നിങ്ങനെയാണ് സൈറ്റുകള്‍ ഉത്പന്നങ്ങളെ കാറ്റഗറൈസ് ചെയ്തിരിക്കുന്നത്. പിസികള്‍ കസ്റ്റമൈസ് ചെയ്തും സൈറ്റ് ലഭ്യമാക്കുന്നുണ്ട്.


ടെക്‌ഷോപ്പ്
പിസി ആക്‌സസറികളാണ് ടെക്‌ഷോപ്പിന്റേയും ശ്രദ്ധാകേന്ദ്രം. എന്നാല്‍ ദ ഐടി ഡിപോയുടെയത്ര ഉത്പന്നങ്ങളെ കാറ്റഗറൈസ് ചെയ്തിട്ടില്ല. എങ്കിലും ധാരാളം ഹാര്‍ഡ്‌വെയര്‍ ഓപ്ഷനുകള്‍ ഇതിലുണ്ട്. പ്രമുഖ എല്ലാ ബ്രാന്‍ഡുകളുടേയും ഉത്പന്നങ്ങള്‍ ഈ സൈറ്റില്‍ നിന്ന് ലഭിക്കും. സൈറ്റ് ഡിസൈന്റെ കാര്യത്തില്‍ അത്ര മെച്ചമല്ല എന്നതാണ് മറ്റൊരു വസ്തുത. പ്രോഡക്റ്റ് ലിസ്റ്റില്‍ പഴയ (ഔട്ട്‌ഡേറ്റഡ്) ഉത്പന്നങ്ങളെയും കണ്ടേക്കാം.

ലെറ്റ്‌സ്‌ബൈ 
ഫ്‌ളിപ്കാര്‍ട്ട് പോലെ പേരുകേട്ട മറ്റൊരു സൈറ്റാണ് ലെറ്റ്‌സ്‌ബൈ. പല ഉത്പന്നങ്ങളേയും വിലക്കുറവില്‍ എത്തിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ സൈറ്റ് അവകാശപ്പെടുന്നുണ്ട്. അപ്‌ഡേറ്റഡ് വിവരങ്ങളാണ് സൈറ്റില്‍ കാണാന്‍ കഴിയുക. അതേ പോലെ വില്പനക്കെത്തിയ ഉത്പന്നങ്ങളുടെ ചിത്രങ്ങള്‍ വലുതാക്കിയാണ് നല്‍കിവരുന്നത്. ഇത് സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാകുന്നു. പിസി ആക്‌സസറികള്‍ക്കും ഇത് നല്ല പ്ലാറ്റ്‌ഫോമാണ്. ക്യാമറ ലെന്‍സുകള്‍ പോലുള്ള ആക്‌സസറികളും ഇവിടെ നിന്ന് വാങ്ങാം. ടാബ്‌ലറ്റ് ഷോപ്പിംഗ് നടത്താനും മികച്ച ഓപ്ഷനാണ് ലെറ്റ്‌സ്‌ബൈ.


ഇബേ
ലോകപ്രശസ്ത ഷോപ്പിംഗ് സൈറ്റാണ് ഇബേ. റീട്ടെയില്‍ സ്റ്റോറുകളില്‍ കാണാത്ത ധാരാളം മികച്ച ഉത്പന്നങ്ങള്‍ ഈ സൈറ്റില്‍ കണ്ടെത്താനാകും. ഇന്ത്യയിലെത്താത്ത ഉത്പന്നങ്ങള്‍, ഇന്റര്‍നാഷണല്‍ ഡീലര്‍മാരില്‍ നിന്ന് വാങ്ങിക്കുവാന്‍ ഇബേയിലൂടെ സാധിക്കും.




ഗെയിം4യു
പേര് പോലെ ഗെയിമിനാണ് ഈ സൈറ്റ് പ്രാധാന്യം നല്‍കുന്നത്. ഇവിടെ റിലീസ് ചെയ്യാത്ത ഉത്പന്നങ്ങള്‍ പോലും പ്രീ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. പഴയ ഗെയിമുകള്‍ കുറഞ്ഞ വിലയിലും ഇവിടെ നിന്ന് നേടാം.

ഷോപ്പിംഗ് രംഗത്ത് വിശ്വാസ്യത നേടിയ സൈറ്റുകളാണ് ഇവ. എങ്കിലും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും മറ്റും ഓണ്‍ലൈനായി ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ സൂക്ഷമതയും ശ്രദ്ധയും ആവശ്യമാണ്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.