Latest News :

Thursday 16 February 2012

സൂക്ഷിക്കുക, വാലന്റൈന്‍ മെയില്‍ നിങ്ങളുടെ കമ്പ്യൂട്ടറിനെ തകര്‍ത്തേക്കാം..

Posted by Shaji.essenn at 1:40 pm

വാലന്റൈന്‍സ്‌ ഡേ സന്ദേശവുമായി എത്തുന്ന മെയിലുകള്‍ കംപ്യൂട്ടര്‍ വൈറസുകള്‍ അടങ്ങിയതായിരിക്കുമെന്ന്‌ പ്രമുഖ കംപ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌ക്കി ലാബ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. വാലന്റൈന്‍സ്‌ ഡേ എന്ന തലക്കെട്ടില്‍ ആശംസകളും സമ്മാനങ്ങളുമായി എത്തുന്ന മെയിലുകള്‍ വൈറസുകള്‍ അടങ്ങിയതായിരിക്കാം. ഇവ നിങ്ങളുടെ കംപ്യൂട്ടറിലെ വ്യക്‌തിഗത വിവരങ്ങള്‍ ഉള്‍പ്പടെ പ്രധാനപ്പെട്ട ഡേറ്റകളും, ഹാര്‍ഡ്‌ ഡിസ്‌ക്ക്‌ തന്നെയും നശിപ്പിച്ചേക്കാമെന്നാണ്‌ കാസ്‌പര്‍സ്‌ക്കി ലാബ്‌ വക്‌താവ്‌ പറയുന്നത്‌.



വാലന്റൈന്‍സ്‌ ഡേ പ്രമാണിച്ചുള്ള സമ്മാന കൂപ്പണ്‍ എന്ന പേരില്‍ വൈറസ്‌ മെയിലുകള്‍ ഇതിനോടകം പ്രചരിച്ചുകഴിഞ്ഞതായി കാസ്‌പര്‍സ്‌ക്കി വക്‌താവ്‌ പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ വരുന്ന മെയിലുകള്‍ ഒരു കാരണവശാലും ഓപ്പണ്‍ ചെയ്യരുതെന്നും അവര്‍ വ്യക്‌തമാക്കി.


ചില മെയിലുകളില്‍ ഉപയോക്‌താവിന്റെ യൂസര്‍ നെയിം, പാസ്‌വേഡ്‌, ക്രഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ തുടങ്ങിയ വ്യക്‌തിഗത വിവരങ്ങള്‍ ചോദിക്കും. ഒരുകാരണവശാലും ഇത്തരം മെയിലുകള്‍ക്ക്‌ മറുപടി നല്‍കരുത്‌. ഇത്തരം മെയിലുകളോട്‌ പ്രതികരിച്ചാല്‍ ഉപയോക്‌താവ്‌ കബളിപ്പിക്കപ്പെടുമെന്നും കാസ്‌പര്‍സ്‌ക്കി ലാബ്‌ വ്യക്‌തമാക്കുന്നു. കംപ്യൂട്ടര്‍ ശൃംഖലകളും മറ്റും തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചുവരികയാണ്‌. അവര്‍ക്ക്‌ സഹായകരമായ യാതൊന്നും ഉപയോക്‌താക്കള്‍ ചെയ്യരുത്‌. ഓരോ ദിവസവും പുതിയ തന്ത്രങ്ങളും വീര്യമേറിയ വൈറസ്‌ പ്രോഗ്രാമുകളുമായാണ്‌ ഹാക്കര്‍മാര്‍ എത്തുന്നത്‌. ഇത്തരം സൈബര്‍ ആക്രമങ്ങള്‍ തടയുന്നതിന്‌ മികച്ച ആന്റി - വൈറസ്‌ ഇന്‍സ്‌റ്റാള്‍ ചെയ്യുകയും, കൃത്യമായി അപ്‌ഡേറ്റ്‌ ചെയ്യുകയും വേണം. എങ്കില്‍ മാത്രമെ ശക്‌തമായ വൈറസ്‌ ആക്രമങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളുവെന്നും കാസ്‌പര്‍സ്‌ക്കി ലാബ്‌ വ്യക്‌താവ്‌ പറഞ്ഞു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.