നടുവില്‍: ഗ്രാമപ്പഞ്ചായത്തിലെ കോട്ടച്ചോല പട്ടികവര്‍ഗ കോളനിയില്‍ കുടിവെള്ള പദ്ധതിയായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്താണ് പദ്ധതിക്കുള്ള പണം അനുവദിച്ചത്. അമ്പതിലേറെ കുടുംബങ്ങളുണ്ട് ഈ കോളനിയില്‍. കടുത്ത കുടിവെള്ള ക്ഷാമത്തിലാണ് കോളനി. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഒഴിഞ്ഞ പാത്രങ്ങളുമായി കോളനി നിവാസികള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. 13.5 ലക്ഷംരൂപയാണ് അനുവദിച്ചിട്ടുള്ളത്.
കുളം നിര്‍മിച്ച് ടാങ്കിലെത്തിച്ച് വീടുകള്‍ക്കു മുന്നില്‍ പൈപ്പ് വഴി കുടിവെള്ള മെത്തിക്കാനാണ് പദ്ധതി.
അതേസമയം കോട്ടച്ചോലയ്ക്ക് സമീപമുള്ള കോട്ടയം തട്ട്, പുല്ലം വനം, മൈക്കാട്, ചേറ്റടി തുടങ്ങിയ ലക്ഷങ്ങള്‍ ചെലവഴിച്ച പദ്ധതികള്‍ കാടുകയറി കിടക്കുകയാണ്. സമീപ കോളനികളിലെ അവസ്ഥ പുതിയ പദ്ധതിക്കുണ്ടാവരുതെന്ന ആവശ്യം കോളനി നിവാസികള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: