Latest News :

Friday 10 February 2012

പ്രശസ്തി ഐഫോണിന് വിപണി ആന്‍ഡ്രോയിഡിന്..

Posted by Shaji.essenn at 5:09 pm

പേരും പ്രശസ്തിയും ഏറെ നേടിയത് ആപ്പിളിന്റെ ഐഫോണ്‍ സ്മാര്‍ട്‌ഫോണാണെങ്കില്‍ വിപണിയില്‍ ജേതാവായത് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളാണെന്ന് ഐഡിസി റിപ്പോര്‍ട്ട്. 2011 വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് ഈ രണ്ട് സ്മാര്‍ട്‌ഫോണ്‍ വിഭാഗങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കിടയിലുള്ള സ്ഥാനം ഐഡിസി വ്യക്തമാക്കിയത്.



2011ന്റെ അവസാനപാദത്തില്‍ വില്പനക്കെത്തിയ സ്മാര്‍ട്‌ഫോണുകളുടെ എണ്ണം മുന്‍ വര്‍ഷത്തെ അതേ കാലയളവിലുള്ളതിനേക്കാള്‍ 54.7 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട് വിലയിരുത്തി. അതില്‍ ആപ്പിളിനാണ് ഏറെ പേര് നേടാനായത്. 2011 ന്റെ നാലാം പാദത്തില്‍ 15.78 കോടി യൂണിറ്റ് സ്മാര്‍ട്‌ഫോണുകള്‍ വില്പനക്കെത്തിച്ചിട്ടുണ്ട്. അതേ സമയം 10.2 കോടി യൂണിറ്റാണ് അതിന് മുമ്പിലെ വര്‍ഷം ഉണ്ടായത്.


കഴിഞ്ഞവര്‍ഷത്തില്‍ ആകെ 49.14 കോടി സ്മാര്‍ട്‌ഫോണുകള്‍ വില്പനക്കെത്തിയപ്പോള്‍ 2010ല്‍ അത് 61.3 ശതമാനം താഴ്ന്ന് 30.47 കോടിയായിരുന്നു എന്നും ഐഡിസി വ്യക്തമാക്കി.
ആഗോളസ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ പങ്കാളിത്തം 23.5 ശതമാനം ആണ്. സാംസങ് 22.8 ശതമാനവുമായും നോക്കിയ 12.4 ശതമാനവുമായും പിറകിലുണ്ട്. ആപ്പിള്‍ ഐഫോണ്‍4എസും സാംസങ് ഗാലക്‌സി നെക്‌സസുമാണ് ഏറ്റവും അധികം ശ്രദ്ധ പിടിച്ചുപറ്റിയതെന്നും ഐഡിസി വേള്‍ഡ്‌വൈഡ് മൊബൈല്‍ ഫോണ്‍ ട്രാക്കറിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് കെവിന്‍ റെസ്റ്റിവോ പറഞ്ഞു.


ആപ്പിള്‍ ഐഫോണ്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ എന്നിവയെ സ്വന്തമാക്കി മാത്രം വെച്ചപ്പോള്‍ ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എന്നിവയെ എല്ലാവര്‍ക്കും സൗജന്യമാക്കി ലഭ്യമാക്കുകയായിരുന്നു ഗൂഗിള്‍ ചെയ്തത്. ഇപ്പോള്‍ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണ്‍ മുതല്‍ ഏറ്റവും വില കൂടിയ ഫോണ്‍ വരെ വിപണിയിലുണ്ട്. യുഎസ് വിപണിയില്‍ 91 ശതമാനവും ആന്‍ഡ്രോയിഡ്, ഐഫോണ്‍ സ്മാര്‍ട്‌ഫോണുകളാണ് ഉള്ളതെന്ന് മറ്റൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതില്‍ 48 ശതമാനവും ആന്‍ഡ്രോയിഡിന് തന്നെയാണ്.


യുഎസില്‍ ആദ്യമായി സ്മാര്‍ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്കിടയില്‍ ഏറ്റവും ആവശ്യക്കാരുള്ളത് ആന്‍ഡ്രോയിഡിനാണത്രെ. അക്കാര്യത്തില്‍ 57 ശതമാനമാണ് ആന്‍ഡ്രോയിഡിന്റെ പങ്കാളിത്തം. അതേ സമയം ആപ്പിളിന്റേത് 34 ശതമാനവും. സങ്കീര്‍ണ്ണമായ ഉപഭോക്തൃ അനുഭവമാണ് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളിലൂടെ ലഭിക്കുന്നതെന്ന് വിമര്‍ശനം ഉണ്ടെങ്കിലും മൊബൈല്‍ ഫോണ്‍ സേവനദാതാക്കളുടെ വിശാലമായ പിന്തുണയും ധാരാളം ആപ്ലിക്കേഷനുകളും ഈ പ്ലാറ്റ്‌ഫോമിലെ ഉപഭോക്താക്കളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാക്കുന്നു.
ആഗോള മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ആപ്പിളിന് മൂന്നാം സ്ഥാനമുണ്ട്. ഐഫോണിന്റെ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ അഞ്ചാം സ്ഥാനത്തുനിന്നാണ് ഇത് മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 8.7 ശതമാനമാണ് വിപണി പങ്കാളിത്തം. 3.70 കോടി ഐഫോണുകളാണ് ഈ സമയത്ത് ആപ്പിള്‍ വിറ്റത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനം ഇപ്പോഴും നോക്കിയയ്ക്കാണ്. വിപണിയുടെ 27 ശതമാനം നേടിയ നോക്കിയ ഈ കാലയളവില്‍ 11.35 കോടി യൂണിറ്റ് വില്പനക്കെത്തിച്ചിട്ടുണ്ട്. എന്നാല്‍ 30.6 ശതമാനം ഇടിവ് കമ്പനിക്ക് നേരിട്ടുണ്ട്.


22.8 ശതമാനവുമായി രണ്ടാം സ്ഥാനം സാംസങിനാണ്. സാംസങിന്റെ 9.76 കോടി യൂണിറ്റ് വില്പനക്കെത്തി. ആന്‍ഡ്രോയിഡ് വിപണിയിലെ ഏറ്റവും കരുത്തനാണ് സാംസങ് ഇപ്പോള്‍. അവസാനപാദത്തില്‍ ഹാന്‍ഡ്‌സെറ്റ് വില്പനയില്‍ മൂന്നിരട്ടി വര്‍ധനയാണ് സാംസങിന് ഉണ്ടായത്. കനേഡിയന്‍ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷനും ഈ കാലയളവില്‍ 11 ശതമാനത്തിന്റെ ഇടിവ് ഉണ്ടായിട്ടുണ്ട്.









നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.