നടുവില്‍: കെ.എസ്.ആര്.ടി.സി.യുടെ കണ്ണൂര്‍ ഡിപ്പോയില്‍ പുതിയ ബസ്സുകളെത്തിയിട്ടും കുടിയാന്മല റൂട്ടിനെ അവഗണിച്ചു. 12 പുതിയ ബസ്സുകള്‍ കഴിഞ്ഞ മാസം കണ്ണൂരില്‍ എത്തിയിട്ടുണ്ട്. അടുത്തകാലത്ത് തുടങ്ങിയ പുതിയ റൂട്ടുകളിലെല്ലാം ഈ ബസ്സുകളാണ് ഉള്ളത്. മറ്റ് ബസ്സുകള്‍ കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയിലേക്കും വിട്ടു. പഴയ ബസ്സുകള്‍ പെയിന്റടിച്ചും മറ്റും കുടിയാന്മലയിലേക്ക് സര്വീസിനയക്കുന്നതായാണ് പരാതി. ഈ ബസ്സുകള്‍ പലപ്പോഴും വഴിയില്‍ കേടായി കിടക്കുകയാണ്. മുമ്പ് ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടികളും പ്രക്ഷോഭവുമായി രംഗത്തുവന്നപ്പോള്‍ പുതിയ രണ്ട് ബസുകളെങ്കിലും കുടിയാന്മലയിലേക്ക് അയക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. ആവശ്യമായ പരിശോധനകള്‍പോലും നടത്താതെയാണ് പഴകിയ ബസ്സുകള്‍ സര്വീസിനയക്കുന്നത്.Mohanan alora.
Tags:
Naduvilnews
Naduvilnews
This post was written by
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
0 comments:
Have any question? Feel Free To Post Below: