നടുവില്‍:വാടക കെട്ടിടത്തിലേക്ക് മാറി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ന്യൂ നടുവില്‍ വില്ലേജ് ഓഫീസിന് കെട്ടിടം പണിതില്ല. സ്വന്തമുണ്ടായിരുന്ന കെട്ടിടം ജീര്‍ണാവസ്ഥയിലായതിനെ തുടര്‍ന്നാണ് 2009ല്‍ വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. എന്നാല്‍, പുതിയ കെട്ടിടം പണിയാനുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അറ്റകുറ്റപ്പണികള്‍ കൊണ്ട് കെട്ടിടത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് നടുവില്‍ വില്ലേജ് ഓഫീസിന് മാത്രം പണം അനുവദിക്കാതിരിക്കുകയായിരുന്നു. അന്ന് മുകളില്‍ ഷീറ്റ് ഇട്ടിരുന്നെങ്കില്‍ കുറച്ചുകാലം കൂടി ഇതേ കെട്ടിടം ഉപയോഗിക്കാന്‍ കഴിയുമായിരുന്നു.
പുതിയ കെട്ടിട നിര്‍മാണം വൈകുന്തോറും കൂടുതല്‍ തുക ഈ ആവശ്യത്തിനായി കണ്ടെത്തേണ്ട സ്ഥിതിയാണ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടത്തിന്റെ വാടകയും നിശ്ചയിക്കപ്പെട്ടിട്ടില്ല.
ദിനംപ്രതി നൂറുകണക്കിനാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസിലെത്തുന്നുണ്ട്. ഇവിടെ പ്രാഥമിക കര്‍മങ്ങള്‍ക്കുള്ള സൗകര്യം പോലുമില്ല. സൗജന്യമായി ലഭിച്ച സ്ഥലത്താണ് പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം കൂടുതല്‍ അപകടസ്ഥിതിയിലായിട്ടുണ്ട്. Mohanan alora.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: