നടുവില്‍: കുടിയാന്മല ടൗണിലെ ബസ്‌സ്റ്റോപ്പില്‍ ഓവുചാലിന് മുകളിലെ സ്ലാബുകള്‍ ജെ.സി.ബി.കയറിയതിനെത്തുടര്‍ന്ന് തകര്‍ന്നു. റോഡ് നിറഞ്ഞ് മലിനജലം ഒഴുകാന്‍ തുടങ്ങിയതോടെ ജനം ബുദ്ധിമുട്ടിലായി. റോഡരികിലെ പറമ്പിലെ മണ്ണ് നീക്കാന്‍ ജെ.സി.ബി.സ്ലാബുകള്‍ക്ക് മുകളിലൂടെ കയറ്റിയതാണ് തകര്‍ച്ചയ്ക്ക് കാരണമായത്. 5 സ്ലാബുകള്‍ ഇങ്ങനെ തകര്‍ന്നു. അടിയില്‍ മണ്ണും മാലിന്യങ്ങളും കെട്ടിനില്‍ക്കുന്നതിനാല്‍ റോഡിലൂടെയാണ് മഴവെള്ളം പ്രവഹിക്കുന്നത്. തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍ കാലുകുടുങ്ങി അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
കുത്തനെയുള്ള കയറ്റത്തിലാണ് കുടിയാന്മല ടൗണ്‍. റോഡുകള്‍ക്ക് ഓട നിര്‍മിച്ചിട്ടില്ല. മൂന്ന് കിലോമീറ്ററോളം അകലെനിന്ന് മഴവെള്ളം ഒഴുകി താഴെ പൊട്ടന്‍പ്ലാവ് ജങ്ഷനില്‍ എത്തുന്നത് റോഡിലൂടെ തന്നെ. റോഡരിക് കുഴിഞ്ഞ്കിടക്കുന്നതുമൂലം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മേരി ക്വീന്‍സ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഫാത്തിമ യു.പി. സ്‌കൂള്‍, ഫാത്തിമമാതാ പള്ളി എന്നിവയൊക്കെ ഈ സ്റ്റോപ്പിനടുത്താണ്. റോഡില്‍ വെള്ളം കെട്ടിനിന്നതിനെ ത്തുടര്‍ന്ന് നാട്ടുകാര്‍ തിങ്കളാഴ്ച ഏറെനേരം പരിശ്രമിച്ച് മലിനജലം ഒഴുക്കിവിട്ടു. സ്ലാബുകള്‍ തകര്‍ന്നതിന് കാരണക്കാരനായ വ്യക്തിയോട് പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടുവെങ്കിലും പുതിയവ നിര്‍മിച്ചു നല്‍കാന്‍ തയ്യാറായിട്ടില്ല.
തട്ടുകുന്ന് മുതല്‍ കുടിയാന്മല ടൗണ്‍ വരെയുള്ള റോഡ് വീതിയില്ലാത്തതിനാല്‍ ഗതാഗതക്കുരുക്കില്‍ പ്പെടുന്നതിനിടയിലാണ് വെള്ളക്കെട്ടും രൂപപ്പെട്ടത്. 29 വര്‍ഷമായി കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ മാത്രമാണ് കുടിയാന്മലയിലേക്ക് സര്‍വീസ് നടത്തുന്നത്.Mohanan alora.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: