നടുവില്‍: ഒറ്റത്തവണ പുനഃരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നടുവില്‍ പഞ്ചായത്തിലെ ആറ് റോഡുകളുടെ വികസനത്തിന് ഭരണാനുമതി ലഭിച്ചു. രണ്ട് റോഡുകളുടെ എസ്റ്റിമേറ്റ് ലഭിച്ചാലുടന്‍ ഭരണാനുമതി ലഭിക്കും. വെള്ളാട്-പാത്തന്‍പാറ (20 ലക്ഷം), വെള്ളാട്-തേര്‍മല (15 ലക്ഷം), ഷാപ്പ് കവല-താവുന്ന് ഭാഗം (15 ലക്ഷം), വെള്ളാട്-മാവുഞ്ചാല്‍ (20 ലക്ഷം), ആശാന്‍കവല-തുരുമ്പി (25 ലക്ഷം), കനകക്കുന്ന്-തുരുമ്പി (25 ലക്ഷം) എന്നീ റോഡുകളുടെ വികസനമാണ് പുനഃരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നടക്കുക. പഞ്ചായത്തിലെ തുരുമ്പി-കോട്ടയംതട്ട്, ആനക്കുഴി-ഹിപ്പിക്കവല-മല്ലക്കുളം റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ ഷാപ്പ്കവല-താവുന്ന്ഭാഗം ഹില്‍ഹൈവേയുടെ ഭാഗമാണ്.Mohanan alora.
Tags:
Naduvilnews
0 comments:
Have any question? Feel Free To Post Below: