Latest News :

Friday 21 September 2012

റോഡുകള്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ വൈകുന്നു..

Posted by Shaji.essenn at 9:30 am
നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാനുള്ള നടപടികള്‍ വൈകുന്നു. ഉത്തൂര്‍-കണ്ണാടിപ്പാറ-പൊക്കുണ്ട് റോഡ്, വിളക്കണ്ണൂര്‍-പടപ്പേങ്ങാട് റോഡ്, വിളക്കണ്ണൂര്‍-ഉടുമ്പംചീത്ത റോഡ് എന്നിവയാണ് റോഡുകള്‍. ഒരുവര്‍ഷം കഴിഞ്ഞിട്ടും ഏറ്റെടുക്കല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന പരാതി വ്യാപകമാണ്. 

ഇപ്പോള്‍ മൂന്ന് പഞ്ചായത്തുകളിലായാണ് ഉത്തൂര്‍-പൊക്കുണ്ട് റോഡ് കടന്നുപോകുന്നത്. നടുവില്‍, ചെങ്ങളായി, കുറുമാത്തൂര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്നതിനാല്‍ അറ്റകുറ്റപ്പണികളും തോന്നുംപോലെയാണ്. റോഡ് തകര്‍ന്നതിനാല്‍ നടുവില്‍വരെ ഓടിയിരുന്ന അഞ്ച് ബസ്സുകള്‍ ഓട്ടം നിര്‍ത്തി. കണ്ണാടിപ്പാറവരെയുള്ള ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണുള്ളത്. 

വിളക്കണ്ണൂര്‍-പടപ്പേങ്ങാട് റോഡ് നടുവില്‍, ചപ്പാരപ്പടവ് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെയും അറ്റകുറ്റപ്പണികള്‍ നല്ല രീതിയില്‍ നടക്കുന്നില്ല. റോഡിന്റെ വീതിക്കുറവും പ്രശ്‌നമാണ്. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ ആറ് ബസ്സുകള്‍ ഈ റോഡ് വഴി ഓടുന്നുണ്ട്. വിളക്കണ്ണൂരില്‍ നിന്ന് വായാട്ടുപറമ്പിലെത്താനുള്ള ഉടുമ്പംചീത്തറോഡും പ്രധാനപ്പെട്ടതാണ്. ഇവിടെ ഓര്‍ക്കയം തോടിന് പാലം അനുവദിച്ചുവെങ്കിലും അതിന്റെ പണിയും തുടങ്ങിയിട്ടില്ല.Mohanan alora. 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.