Latest News :

Tuesday 11 September 2012

എമര്‍ജിങ് കേരളയില്‍ കണ്ണുംനട്ട് ഈ ജലപാതങ്ങള്‍...

Posted by Shaji.essenn at 10:00 am
നടുവില്‍: എമര്‍ജിങ് കേരളവഴി സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന 57 ചെറുകിട ജലവൈദ്യുതപദ്ധതികളില്‍ രണ്ടെണ്ണം നടുവില്‍, ഏരുവേശ്ശി പഞ്ചായത്തുകളില്‍. കുടിയാന്മലയ്ക്ക് സമീപം കൊക്കമുള്ള്, ചാത്തമല ജലപാതങ്ങളാണ് ഇവ. സംസ്ഥാനത്ത് വ്യക്തമായ പദ്ധതി റിപ്പോര്‍ട്ടുള്ള 14 പദ്ധതികളില്‍പ്പെടുന്നവയാണിത്. പാരമ്പര്യേതര ഊര്‍ജസ്രോതസ് സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിച്ച് വിനിയോഗിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. നിര്‍മിച്ച് നടത്തി കൈമാറല്‍ വ്യവസ്ഥയില്‍ 30 കൊല്ലത്തേക്കാണ് സംരംഭകരെ ക്ഷണിച്ചിരിക്കുന്നത്. ഒരു പദ്ധതിക്ക് 55 മുതല്‍ 85 വരെ ദശലക്ഷം രൂപ നിര്‍മാണച്ചെലവാണ് കണക്കാക്കിയിട്ടുള്ളത്.

നടുവില്‍പഞ്ചായത്തില്‍മാത്രം അരഡസനോളം ജലപാതങ്ങള്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് ഇണങ്ങുന്നവയായുണ്ട്. ജാനുപ്പാറ, ഏഴരക്കുണ്ട്, അരങ്ങ്, തുടങ്ങിയവയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പഠനങ്ങള്‍ നടന്നിരുന്നു. മഴക്കാലത്ത് ഒഴുകിയൊലിച്ചു പോകുന്ന വെള്ളം തടഞ്ഞുനിര്‍ത്തിയാല്‍ വര്‍ഷങ്ങളോളം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. ഈ വെള്ളച്ചാട്ടങ്ങള്‍ കേന്ദ്രീകരിച്ച് വിനോദസഞ്ചാരത്തിനും ഏറെ സാധ്യതകളുണ്ട്.Mohanan alora.






നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.