Latest News :

Thursday 20 September 2012

ഇവിടെയുണ്ട് മണ്ണിന്റെ മൂക്കുത്തി....

Posted by Shaji.essenn at 9:08 am
നടുവില്‍:  കാവുകളിലെ ജൈവവൈവിധ്യ സാന്നിധ്യമായിരുന്ന അത്തിത്തിപ്പലി അപൂര്‍വ കാഴ്ചയായി വനമേഖലയില്‍ പൂവിട്ടു. പൂര്‍ണപരാദ സസ്യമായ ഈ ചെടി പുതുതലമുറയ്ക്ക് അത്ര പരിചിതമല്ല. കരാമരംതട്ട് വനത്തിലാണ് ചെടികള്‍ ഇപ്പോള്‍ പൂവിട്ടുനില്‍ക്കുന്നത്. സ്ത്രീകളുടെ മൂക്കുത്തിയോട് ഏറെ സാദൃശ്യമുള്ളതിനാല്‍ മണ്ണിന്റെ മൂക്കുത്തിയെന്നാണ് അത്തിത്തിപ്പലി അറിയപ്പെടുന്നത്.

മണ്ണിനടിയിലെ വൃക്ഷങ്ങളുടെ വേരുകളിലാണ് കുഴലുപോലുള്ള തണ്ട് പിടിച്ചുനില്‍ക്കുക. ആഹാരവുംമറ്റും ഈ വേരുകളില്‍നിന്ന് കവര്‍ന്നെടുക്കും. അനേകം ചെറുപൂക്കളുടെ സഞ്ചയമാണ് പൂങ്കുല. പൂക്കള്‍ കൊഴിഞ്ഞാല്‍ പന്തുപോലെ വീര്‍ത്തുനില്‍ക്കും. ഒറ്റനോട്ടത്തില്‍ കൂണാണെന്നേ തോന്നൂ. ഔഷധഗുണമുള്ളതിനാല്‍ നാട്ടുവൈദ്യന്മാര്‍ മരുന്നായി ഉപയോഗിച്ചിരുന്നു. ബലിനോഫോറേസി സസ്യകുടുംബാംഗമാണ് അത്തിത്തിപ്പലി.Mohanan alora.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.