Latest News :

Saturday 17 November 2012

കെ എസ് ആര്‍ ടി സി മലയോരത്തോടുള്ള അവഗണന തുടരുന്നു

Posted by BONY MATHEW at 6:42 pm
മലയോരനിവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മാനന്തവാടി-പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നിര്‍ത്തലാക്കാന്‍ നീക്കം. മൂന്നുദിവസമായി സര്‍വീസ് നടത്താതത് യാത്രക്കാരെ ദുരിതത്തിലാക്കി. മാനന്തവാടി ഡിപ്പോയുടെ ബസ്സാണ് നിര്‍ത്താന്‍ ശ്രമം നടക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഡിപ്പോയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബസ്സാണിത്. പതിനായിരത്തോളം രൂപയാണ് ഇതിന്റെ ദിവസവരുമാനം. ഇന്ധനച്ചെലവും മറ്റ് സര്‍വീസുകളെ അപേക്ഷിച്ച് കുറവാണെന്നാണ് ജീവനക്കാര്‍തന്നെ പറയുന്നത്. ശബരിമലയിലേക്കെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബസ് പിന്‍വലിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇരിട്ടി കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ് സെന്ററിന്റെ ഉദ്ഘാടനസമയത്താണ് പുതിയ റൂട്ട് അനുവദിച്ചത്. പയ്യന്നൂരില്‍ നിന്ന് പുലര്‍ച്ചെ 5.20ന് ചെറുപുഴയിലേക്കുള്ള ബസ്സും കൂടിയാണിത്. ചെറുപുഴ, തേര്‍ത്തല്ലി, ആലക്കോട്, കരുവഞ്ചാല്‍, പയ്യാവൂര്‍, ഉളിക്കല്‍ വഴി മാനന്തവാടിയിലേക്കുള്ള സര്‍വീസായതിനാല്‍ മലയോരനിവാസികള്‍ക്കെല്ലാം ഏറെ പ്രയോജനപ്രദമാണ്. കെ.എസ്.ആര്‍.ടി.സി. പോയിക്കഴിഞ്ഞാല്‍ ആലക്കോട്ടുനിന്ന് മാനന്തവാടിയിലേക്ക് ഉച്ചയ്ക്ക് 1.30 നുശേഷം മാത്രമാണ് സര്‍വീസുള്ളത്. പരിയാരം മെഡിക്കല്‍ കോളേജ്, ചെമ്പേരി എന്‍ജിനിയറിങ് കോളേജ്, മാനന്തവാടി കോളേജ്, ബി.എഡ്. സെന്റര്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് ഏറെ ഉപകാരപ്പെട്ടിരുന്നു. സര്‍വീസ് നിര്‍ത്തലാക്കുന്നതിനെതിരെ മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരും യാത്രക്കാരും രംഗത്തെത്തി. ശബരി മലസീസണ്‍ കാലത്ത് ബദല്‍സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.ഇരിട്ടിയില്‍നിന്ന്, തളിപ്പറമ്പ് ഭാഗത്തേക്ക് 6.20 ന് ബസ് പോയാല്‍ പിന്നീടുള്ള ഏക ബസ്സുമാണിത്. ഫലത്തില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നിര്‍ത്തുന്നതോടെ ഇരിട്ടി-തളിപ്പറമ്പ് റൂട്ടിലും വൈകിട്ട് 6.20നുശേഷം ബസ്സില്ലാത്ത അവസ്ഥയാവും. മാനന്തവാടിയില്‍ നിന്ന് വൈകിട്ട് 5.20ന് പുറപ്പെടുന്ന ബസ്സായതിനാല്‍ കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍, പേരാവൂര്‍ ഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രയോജനം ചെയ്തിരുന്നു. രാത്രി 7.40ന് ഇരിട്ടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പുറപ്പെടുന്നതിനാല്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഉപകാരപ്രദമാണ്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.