നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യുവിനെ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് കോണ്‍ഗ്രസ് മുസ്ലിം ലീഗ് നേതാക്കളെ അറിയിച്ചു. തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം മുസ്ലിം ലീഗ് നേതാക്കളായ കെ.മുഹമ്മദ് കുഞ്ഞി, വി.പി.മൂസ്സാന്‍കുട്ടി എന്നിവരെ മന്ത്രി കെ.സി.ജോസഫ് അറിയിച്ചത്. മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. എന്നാല്‍, ലിഗിന്റെ തീരുമാനത്തില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. 15ന് 11മണിക്കാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
Tags:
Naduvilnews
0 comments:
Have any question? Feel Free To Post Below: