നടുവില്‍: റോഡ് വന്നപ്പോള്‍ നാടിനു വികസനം എത്തി. എന്നാല്‍ കട നടത്തി ജിവിതം നയിച്ചിരുന്ന ഭവാനിക്ക് ഈ വികസനം ദുരിതമായി. നടുവില്‍-കരുവഞ്ചാല്‍ റോഡില്‍ വായാട്ടുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലെ മുണ്ടയ്ക്കല്‍ ഭവാനി (68)യുടെ കടയാണ് ഉയര്‍ന്ന തിട്ടയില്‍ ഒറ്റപ്പെട്ടത്.
കയറ്റം കുറച്ച് റോഡ് വികസിപ്പിച്ചതാണ് ഇവിടെ. രണ്ടാള്‍ പൊക്കത്തില്‍ മണ്ണ് നീക്കിയാണ് നിര്‍മാണം നടത്തിയത്. രണ്ടു സെന്റ് സ്ഥലത്ത് നിര്‍മിച്ച കട ഇതോടെ ആളുകള്‍ക്ക് കയറാന്‍ പറ്റാത്ത ഉയരത്തില്‍ കുന്നിനുമുകളിലായി. മണ്‍വെട്ടികൊണ്ട് വെട്ടിയുണ്ടാക്കിയ ചെറിയ പടവുകള്‍ കയറി വേണം സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് കടയിലെത്താന്‍. ബുദ്ധിമുട്ടിയെത്താന്‍ ആളുകള്‍ തയ്യാറാവാതായതോടെ കച്ചവടവും നന്നേ കുറഞ്ഞു.
പതിനെട്ടുവര്‍ഷം മുമ്പ് നടപ്പാതയുള്ളപ്പോള്‍ കട തുടങ്ങിയതാണ് ഭവാനി. സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും അക്കാലത്ത് ആശ്രയം ഈ കടമാത്രമായിരുന്നു. മൂന്നു പെണ്‍മക്കളുള്‍പ്പെടെ ഏഴുമക്കളുള്ള ഭവാനിയുടെ കുടുംബത്തിന്റെ വലിയ ആശ്രയം ഈ കടയായിരുന്നു.ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. ഇപ്പോള്‍ 400രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.
ഹില്‍റോഡിന്റെ വികസനത്തിന് നാട്ടുകാര്‍ സൗജന്യമായാണ് സ്ഥലം വിട്ടുകൊടുത്തത്. അധികൃതര്‍ നഷ്ടപരിഹാരമൊന്നും നല്‍കിയിട്ടില്ല. കടപൊളിച്ചു നീക്കാനോ പുതിയത് നിര്‍മിക്കാനോ വയ്യാത്ത നിലയിലാണ് ഭവാനി.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: