നടുവില്‍: ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളെ ബന്ധപ്പെടുത്തി കുടിയാന്മലയില്‍നിന്ന് റാന്നിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസിന് വെള്ളിയാഴ്ച തുടക്കമാവും. പുതുതായി ആരംഭിക്കുന്ന റാന്നി ഡിപ്പോയില്‍നിന്നാണ് ബസ്സുകള്‍ സര്‍വീസ് നടത്തുക.
കുടിയേറ്റജനതയ്ക്കും ശബരിമല യാത്രക്കാര്‍ക്കും ഉപകരിക്കുന്നവിധം ദീര്‍ഘദൂര ബസ്സുകള്‍ അനുവദിക്കണമെന്നത് മൂന്ന് പതിറ്റാണ്ടായുള്ള ആവശ്യമാണ്. ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് അനുവദിച്ചിട്ടുള്ളത്.
റാന്നിയില്‍നിന്ന് വൈകിട്ട് മൂന്നിനാണ് സര്‍വീസ് തുടങ്ങുക. എരുമേലി, പൊന്‍കുന്നം, പാലാ, കണ്ണൂര്‍, നടുവില്‍ വഴി രാവിലെ നാലിന് ബസ് കുടിയാന്മലയില്‍ എത്തും. കുടിയാന്മലയില്‍നിന്ന് വൈകിട്ട് നാലിനാണ് തിരിച്ച് പുറപ്പെടുക.
ദീര്‍ഘദൂര സര്‍വീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നടുവില്‍ പാസഞ്ചേഴ്‌സ് ഫോറം രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി., എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി. തുടങ്ങിയ സംഘടകളും ഇതേ ആവശ്യമുയര്‍ത്തി. പാസഞ്ചേഴ്‌സ് ഫോറം പ്രസിഡന്റ് തങ്കച്ചന്‍ പടിഞ്ഞാറേമുറി മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.സി.ജോസഫ് എന്നിവര്‍ക്കും നിവേദനംനല്‍കിയിരുന്നു.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: