നടുവില്‍:കനത്ത വേനല്‍മഴയിലും കൊടുങ്കാറ്റിലും നടുവില്‍ പഞ്ചായത്തില്‍ വ്യാപക നാശം. വെള്ളാട് പാറ്റാക്കളത്ത് തട്ടാപറമ്പില്‍ ജോണിയുടെ വീട് തെങ്ങ് വീണ് പൂര്‍ണമായി തകര്‍ന്നു. നിരവധി കര്‍ഷകരുടെ വാഴകള്‍ നിലംപൊത്തി. പാറ്റാക്കളം, മാവുംചാല്‍, ആശാന്‍കവല ഭാഗങ്ങളിലാണ് കനത്ത നാശമുണ്ടായത്.
രാത്രി മഴയോടൊപ്പം കാറ്റും ആഞ്ഞുവീശി. തട്ടാപറമ്പില്‍ ജോണി ഉള്‍പ്പെടെ 5 പേര്‍ വീടിനുള്ളില്‍ കിടന്നുറങ്ങുന്ന സമയത്താണ് 60 അടിയോളം ഉയരമുള്ള തെങ്ങിന്റെ മേല്‍ഭാഗം ഓടുമേഞ്ഞ വീടിനുമുകളില്‍ വീണത്. ഭാഗ്യത്തിനാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. വീടിനോടു ചേര്‍ന്ന പ്ലാവിന്റെ കൊമ്പും കാറ്റില്‍ നിലംപൊത്തി. നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു, കൃഷി ഓഫീസര്‍ എം.ഗംഗാധരന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. പാറ്റാക്കളത്ത് ക്വാറിക്ക് സമീപം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്യുന്ന റോയി മൂലേക്കാട്ടിന്റെ കുലച്ച 500 വാഴകള്‍ ഒടിഞ്ഞുവീണു. മാവുംചാലിലെ ജോബി വെങ്കിട്ടയിലിന്റെ 800, ജിമ്മിയുടെ 200, വിനോദ് തണങ്കാട്ടിന്റെ 200 ഏത്തവാഴകള്‍ നിലംപൊത്തി. കുലച്ച് പാതി വിളഞ്ഞതാണ് വാഴകളെല്ലാം.
നടുവില്‍, താവുന്ന്, വായാട്ടുപറമ്പ്, വെള്ളാട്, ആശാന്‍കവല, മാവുംചാല്‍, പുലിക്കുരുമ്പ, കോട്ടയംതട്ട്, കുടിയാന്മല, പൊട്ടന്‍പ്ലാവ് ഭാഗങ്ങളില്‍ കനത്തമഴയും കൊടുങ്കാറ്റുമുണ്ടായി. മൂന്ന് മണിക്കൂറിലേറെ വ്യാഴാഴ്ച രാത്രി മഴപെയ്തു. വെള്ളിയാഴ്ച രാവിലെയും നടുവില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴപെയ്തു. പ്രതീക്ഷിക്കാതെ പെയ്ത മഴയില്‍ വെയിലില്‍ ഉണങ്ങാനിട്ട കര്‍ഷകരുടെ വാട്ടുകപ്പ, അടയ്ക്ക, കുരുമുളക് എന്നിവയും നശിച്ചു. വീടുപണി നടത്തുന്നവരും ദുരിതത്തിലായി. കനത്തമഴയില്‍ തോടുകളിലെയും അരുവികളിലെയും നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: