Latest News :

Friday, 8 March 2013

വയോധികന് പോലീസും സന്നദ്ധ സംഘടനകളും തുണയായി

Posted by Unknown at 7:49 pm
നടുവില്‍: നാലുദിവസം പട്ടിണി കിടന്ന് രോഗശയ്യയിലായ വയോധികന് പോലീസും സന്നദ്ധ സംഘടനകളും തുണയായി. നടുവില്‍ ടൗണിനടുത്ത് പഞ്ചായത്ത് വക ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തനിച്ചു താമസിക്കുന്ന നമ്പൂരിക്കുന്നേല്‍ കുമാരനാണ് (80) സുമനസ്സുകളുടെ സഹായം ലഭിച്ചത്. കേരള പോലീസ് സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌ക്, വ്യാപാരി വ്യവസായി ഏകോപന സമിതി, സീനിയര്‍ സിറ്റിസണ്‍ ഫോറം എന്നിവയുടെ പ്രവര്‍ത്തകരാണ് വ്യാഴാഴ്ച മരുന്നും ആഹാരവുമായി കുമാരന്റെ മുറിയിലെത്തിയത്. തീര്‍ത്തും അവശനായ ഇദ്ദേഹത്തെ ചെമ്പേരിയിലെ കരുണാലയത്തില്‍ എത്തിച്ചു.

ടൗണില്‍ ചെറിയൊരു പെട്ടിക്കട നടത്തുകയായിരുന്നു കുമാരന്‍. ബസ്സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനായി ഈ പെട്ടിക്കട അധികൃതര്‍ പൊളിച്ചുനീക്കി. താമസിക്കാന്‍ ഇടമില്ലാതായതിനെത്തുടര്‍ന്ന് പഞ്ചായത്ത് നിര്‍മിച്ച പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തില്‍ നാട്ടുകാര്‍ ഇടപെട്ട് സൗകര്യം ഒരുക്കി. ഇരുപതു വര്‍ഷമായി തനിച്ചാണ് താമസം. അടുത്ത ബന്ധുക്കളായി ആരുമില്ല. പുറത്ത് കാണാത്തതിനാല്‍ അന്വേഷിച്ചെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ കെ.ചെന്താമരാക്ഷനാണ് കുമാരനെ അവശനിലയില്‍ കണ്ടത്.

തുടര്‍ന്ന് കുടിയാന്മല സ്റ്റേഷനിലെ ഇ.എഫ്.ഒ. പി.കെ.മുഹമ്മദ്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡനറ് എസ്.സജിത്ത്, സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രവര്‍ത്തകന്‍ വി.വി.നാരായണന്‍ നമ്പ്യാര്‍, അന്തുക്ക, സി.എച്ച്.അബ്ദുള്ള, പി.പി.വിനോദ്കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ചെമ്പേരി കരുണാലയത്തില്‍ എത്തിക്കുകയായിരുന്നു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.