ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്‌ബുക്കിനെതിരെ ഹാക്കര്‍മാരുടെ ശക്‌തമായ ആക്രമണം. റംനിറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന വേം ഇതുവരെ നാല്‍പ്പത്തിയയ്യായിരത്തോളം ഫേസ്‌ബുക്ക് പാസ്‌വേഡുകള്‍ കവരുകയും നിര്‍ണായമാകയ പ്രൊഫൈല്‍ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്‌തുകഴിഞ്ഞു. ബ്രിട്ടനിലെയും ഫ്രാന്‍സിലെയും ഉപയോക്‌താക്കളുടെ അക്കൗണ്ടുകളാണ് വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടത്.
റംനിറ്റ് എന്ന വേം 2010 മുതല്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുകയും നൂറുകണക്കിന് വെബ്‌സൈറ്റുകള്‍ തകര്‍ക്കുകയും ചെയ്‌തതാണ്. എന്നാല്‍ ഇപ്പോള്‍ ഫേസ്‌ബുക്കിനെ ആക്രമിക്കുക എന്ന ഉദ്ദേശ്യത്തോടെ പരിഷ്‌ക്കരിച്ച റംനിറ്റ് വേമാണ് പുറത്തിറക്കിയതെന്ന് ഫേസ്‌ബുക്കിലെ സുരക്ഷാ വിഭാഗം എന്‍ജിനിയര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇസ്രയേലില്‍ നിന്നുള്ള വെബ് സുരക്ഷാ സ്ഥാപനമായ സെക്യൂലെര്‍ട്ട് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഫേസ്‌ബുക്ക് സുരക്ഷാ വിഭാഗം ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. റംനിറ്റ് വേം വഴി ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നവര്‍ പ്രൊഫൈല്‍ വിവരങ്ങള്‍ വാണിജ്യ സൈറ്റുകള്‍ക്ക് കൈമാറുകയും അശ്‌ളീല ലിങ്കുകള്‍ പോസ്‌റ്റു ചെയ്യുകയും ചെയ്യുന്നു. ഇത് ഹാക്ക് ചെയ്യപ്പെട്ട ഉപയോക്‌താവിന്റെ സുഹൃത്തുക്കളിലേക്ക് അതിവേഗം പടരുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആക്രമിക്കപ്പെട്ട ഉപയോക്‌താക്കള്‍ എത്രയുംവേഗം പാസ്‌വേഡുകള്‍ മാറ്റാനും ഫേസ്‌ബുക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുപോലെ തന്നെ അസാധാരണമായ ലിങ്കുകള്‍ കണ്ടാല്‍ ഒരു കാരണവശാലും ക്‌ളിക്ക് ചെയ്യരുതെന്നും അവ അപ്പോള്‍ത്തന്നെ ഒഴിവാക്കുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ വേണമെന്നും ഫേസ്‌ബുക്ക് ഉപയോക്‌താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
Tags:
Facebook

0 comments: