ബ്രൗസര്‍ വിപണിയിലെ മുന്‍ഗാമികളായ ഫയര്‍ഫോക്‌സിനും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ക്രോം വെല്ലുവിളിയായിട്ട് കുറച്ചുകാലമായി. പുതിയ കണക്കുകളനുസരിച്ച് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പദവി ക്രോമിന് മുമ്പില്‍ ഇടിഞ്ഞുവീഴുകയാണ്. ഇതേ നില തുടരുകയാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ ഏറ്റവും കൂടുതല് ഉപയോഗിക്കപ്പെടുന്ന ബ്രൗസറെന്ന സ്ഥാനം ക്രോമിന് ലഭിക്കും.
എക്‌സ്‌പ്ലോററിനുണ്ടായിരുന്ന 40.63 ശതമാനം പങ്കാളിത്തം ഇപ്പോള്‍ താഴ്ന്ന് 38.65 ശതമാനത്തിലെത്തിയിരിക്കുകയാണ്. ഒരൊറ്റ മാസത്തെ വ്യത്യാസമാണിത്. അതേ സമയം ക്രോം നവംബറിലുണ്ടായ 25.69 ശതമാനത്തില്‍ നിന്ന് ഉയര്‍ന്ന് 27.27 ശതമാനത്തിലുമെത്തി. വിപണിയിലെ മറ്റ് പ്രമുഖ ബ്രൗസറുകളായ ഒപേറ, സഫാരി എന്നിവ അവയുടെ സ്ഥാനം യഥാവിധി സ്ഥിരപ്പെടുത്തി വരുന്നുണ്ട്.
മുമ്പ് മോസില്ല ഫയര്‍ഫോക്‌സിനെ ഉപയോഗിച്ചിരുന്ന പലരും ഇപ്പോള്‍ ക്രോമിലേക്ക് ചേക്കേറുകയാണ്. മോസില്ല വാഗ്ദാനം ചെയ്തിരുന്ന പല സൗകര്യങ്ങളും ക്രോമും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു എന്നതാണ് ഇതിന് പിന്നിലെ കാരണം. ഇന്‍സ്റ്റാള്‍ ആഡ് ഓണ്‍സ് ഉള്‍പ്പടെയുള്ളവയാണ് ഇതില്‍ ചിലത്.
എന്തായാലും ബ്രൗസര്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ മൈക്രോസോഫ്റ്റ് അതിന്റെ എക്‌സ്‌പ്ലോറര്‍ ബ്രൗസറിനെ പുതിയ രൂപത്തിലും ഭാവത്തിലും ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുകയേ വഴിയുള്ളൂ.
0 comments: