ലോകത്തില്‍ ഏറ്റവുമധികം അംഗങ്ങളുള്ള ഇന്റര്‍നെറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ് ഫേസ്‌ബുക്ക്. സൗഹൃദങ്ങള്‍ തേടുകയും വിവരങ്ങളും ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്യുകയും ചെയ്‌തുകൊണ്ട് മണിക്കൂറുകളോളം ഫേസ്‌ബുക്കില്‍ ചെലവഴിക്കുന്നവരുണ്ട്.
നാള്‍ക്കുനാള്‍ ഫേസ്‌ബുക്കിന്‍റെ സ്വാധീനം വര്‍ദ്ധിച്ചുവരികയാണ്. പക്ഷെ ഫേസ്‌ബുക്കില്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ പാടില്ല. പ്രത്യേകിച്ചും താഴെ കൊടുത്തിരിക്കുന്ന അഞ്ചുകാര്യങ്ങള്‍.
നാള്‍ക്കുനാള്‍ ഫേസ്‌ബുക്കിന്‍റെ സ്വാധീനം വര്‍ദ്ധിച്ചുവരികയാണ്. പക്ഷെ ഫേസ്‌ബുക്കില്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ പാടില്ല. പ്രത്യേകിച്ചും താഴെ കൊടുത്തിരിക്കുന്ന അഞ്ചുകാര്യങ്ങള്‍.
1. വ്യക്‌തിപരമായ ചിത്രങ്ങളും വീഡിയോയും...
നമ്മള്‍ ഫേസ്‌ബുക്കില്‍ ഇപ്പോള്‍ പോസ്‌റ്റ് ചെയ്യുന്ന ചില ചിത്രങ്ങളും വീഡിയോയും വര്‍ഷങ്ങള്‍ക്ക് ശേഷം ഏതെങ്കിലും തരത്തില്‍ വിനയായി മാറിയേക്കാം. ഒരുതവണ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്യുന്നത് പൂര്‍ണമായും ഡിലീറ്റ് ചെയ്യാനാകില്ലയെന്ന കാര്യം മനസിലാക്കുക. അതുകൊണ്ടുതന്നെ, വ്യക്‌തിപരവും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേതുമായ- പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍, വീഡിയോ എന്നിവ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്യുന്നത് ഒഴിവാക്കുക.
2. ഫോണ്‍ നമ്പര്‍, അഡ്രസ്...
ഇന്റര്‍നെറ്റ് സുഹൃത്തുക്കളുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാന്‍ ഫോണ്‍ നമ്പര്‍, അഡ്രസ് തുടങ്ങിയ വ്യക്‌തിപരമായ വിവരങ്ങള്‍ ഫേസ്‌ബുക്കില്‍ ഇടുന്നവരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും വിപരീതഫലമുണ്ടാക്കിയേക്കാം. ചില ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ഇത്തരം ഫോണ്‍നമ്പരുകള്‍ക്കായി കാത്തിരിക്കുകയാണ്. ഭാവിയില്‍ ഇവരുടെ ശല്യം ഒരു പൊല്ലാപ്പായി മാറും.
3. അനാവശ്യ പോസ്‌റ്റുകള്‍ വേണ്ട...
ഫേസ്‌ബുക്കില്‍ കൂടുതല്‍ സമയം ചെലവിടുന്ന ചിലര്‍ അനാവശ്യ പോസ്‌റ്റുകള്‍ നടത്താറുണ്ട്. ഓര്‍ക്കുക, ഇത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായി മാറിയേക്കാം. ഇത്തരത്തില്‍ പോസ്‌റ്റ് ചെയ്യുന്നവര്‍ക്കെതിരെ പരാതിപ്പെട്ടാല്‍ അക്കൗണ്ട് നിരോധിക്കപ്പെടാന്‍ സാധ്യതയുണ്ട്.
4. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍...
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എടിഎം പിന്‍നമ്പര്‍, ക്രഡിറ്റ്-ഡബിറ്റ് കാര്‍ഡ് വിശദാശങ്ങള്‍ ഒരുകാരണവശാല്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്യരുത്. ഇത്തരം വിവരങ്ങള്‍ എത്ര അടുപ്പമുള്ളവര്‍ ആവശ്യപ്പെട്ടാലും ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്യരുത്. ഇങ്ങനെ ചെയ്‌താല്‍ ഭാവിയില്‍ നിങ്ങള്‍ വഞ്ചിക്കപ്പെട്ടേക്കാം.
5. നിങ്ങള്‍ ചെയ്യുന്നത് ഫേസ്‌ബുക്കില്‍ പറയണ്ട...
ചിലര്‍ എന്തു ചെയ്‌താലും ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്യാറുണ്ട്. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നു, ഞാന്‍ ഉറങ്ങാന്‍ പോകുന്നു, ഞാന്‍ ബാറില്‍ പോകുന്നു... ഇങ്ങനെ എന്തു ചെയ്‌താലും ഫേസ്‌ബുക്കില്‍ വെളിപ്പെടുത്തുന്നവരുണ്ട്. ഇത് നല്ലതല്ല. ഇതിലൂടെ അപമാനിക്കപ്പെടാന്‍ ഇടയാക്കുന്ന സാഹചര്യം നിങ്ങള്‍ സ്വയം സൃഷ്‌ടിക്കുകയാണ്
0 comments: