പല രാജ്യങ്ങളിലും ഫേസ്‌ബുക്കും ഗൂഗിളുമൊക്കെ നിരോധിക്കുന്നു എന്നത് ഇന്ത്യാക്കാര്‍ ഒരു കൗതുകത്തോടെയാണ് ഇതുവരെ കേട്ടത്. എന്നാല്‍ ഇന്ത്യയിലും അത്തരമൊരു അവസ്ഥ വന്നാലോ? അശ്‌ളീല പോസ്‌റ്റകള്‍ നീക്കിയില്ലെങ്കില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഇന്ത്യയിലും നിരോധിക്കപ്പെട്ടേക്കാം.
കഴിഞ്ഞദിവസം ഡല്‍ഹി ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ചൈനയിലേത് പോലെ ഫേസ്‌ബുക്കിനെയും ഗൂഗിളിനെയും വിലക്കേണ്ടി വരുമെന്നാണ് ഹൈക്കോടതി വ്യക്‌തമാക്കിയത്. തങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിച്ച പട്യാല കോടതി നീക്കത്തിനെതിരെ ഫേസ്‌ബുക്കും ഗൂഗിളും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
ചൈനയിലേത് പോലെ ഇന്ത്യയിലും ഇത്തരം സൈറ്റുകള്‍ നിരോധിക്കാനാകുമെന്ന് കേസില്‍ വാദം കേട്ട ജസ്‌റ്റിസ് സുരേഷ് കെയ്‌റ്റ് പറഞ്ഞു. അശ്‌ളീലവും അപകീര്‍ത്തികരവുമായ പോസ്‌റ്റുകള്‍ ഒഴിവാക്കാന്‍ ഫേസ്‌ബുക്കും ഗൂഗിളുമൊക്കെ തയ്യാറാകണം. പലപ്പോഴും മതസ്‌പര്‍ദ്ധയുളവാക്കുന്ന പോസ്‌റ്റുകളും ഫേസ്‌ബുക്കിലുണ്ടാകാറുണ്ട്. ഇന്ത്യ പോലെയുള്ള രാജ്യത്ത് വലിയ പ്രശ്‌നങ്ങളുണ്ടാകാന്‍ ഇത്തരം പോസ്‌റ്റുകള്‍ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ കരാര്‍ വ്യവസ്ഥ പ്രകാരം ഉപയോക്‌താക്കള്‍ ഇടുന്ന പോസ്‌റ്റുകള്‍ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കില്ലെന്ന് ഗൂഗിളിന് വേണ്ടി ഹാജരായ മുകുള്‍ റോഹിതഗി വ്യക്‌തമാക്കി. അതേസമയം സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ കടുംപിടിത്തം ഇന്ത്യയില്‍ നടക്കില്ലെന്നും അപകീര്‍ത്തികരമായ പോസ്‌റ്റുകള്‍ നീക്കിയില്ലെങ്കില്‍ ചൈനയിലേത് പോലെ വിലക്ക് ഏര്‍പ്പെടുത്തുമെന്നും കോടതി വ്യക്‌തമാക്കുകയായിരുന്നു.
Tags:
Facebook

0 comments: