![]() |
എഴരക്കുണ്ട് ഫോട്ടോ : സാജു നടുവില്‍ |
ഏഴരക്കുണ്ട് സംരക്ഷണത്തിനായി പുതിയ നിര്‍ദേശങ്ങളുമായി ചാത്തമല വികസനസമിതി രൂപവത്കരിച്ചിട്ടുണ്ട്. കുടിയാന്മലയില്‍നിന്ന് ചാത്തമലവഴി ഏഴരക്കുണ്ടിലേക്ക് റോഡ് നിര്‍മിക്കാമെന്നാണ് വികസനസമിതി ചൂണ്ടിക്കാട്ടുന്നത്. ചാത്തമലയില്‍നിന്ന് ഏഴരക്കുണ്ടിലേക്കുള്ള 700 മീറ്റര്‍ദൂരം റോഡ് നിര്‍മിച്ചാല്‍മതി. ഈ 700 മീറ്റര്‍ വരുന്ന സ്ഥലം സ്ഥലവാസികള്‍ സൗജന്യമായി വിട്ടുനല്‍കാന്‍ സമ്മതംനല്‍കിയിട്ടുണ്ട്. പുതിയറോഡ് വൈതല്‍മലയിലേക്കുള്ള സമാന്തര റോഡാക്കി മാറ്റാനും കഴിയും. രണ്ടിന് കുടിയാന്മലയില്‍ എത്തുന്ന പൊതുമാരാമത്ത് മന്ത്രിക്ക് വികസനസമിതി ഇതുസംബന്ധിച്ച് നിവേദനംനല്‍കും. യോഗത്തില്‍ പഞ്ചായത്തംഗം മോളി ജെയിംസ്, ടി.ടി.സോമന്‍, കെ.ആര്‍.ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികള്‍: വിനോദ് കെ.കെ. (പ്രസി.), പി.കെ.ഷാജു (സെക്ര.), ബാബു പി.എം. (വൈ. പ്രസി.), എം.സി.ഷിബു (ജോ. സെക്ര.), ജോയി മൈക്കിള്‍ (ട്രഷ.).
0 comments: