
ലിങ്ക് ക്‌ളിക്ക് ചെയ്യുന്നവരോട് ഫ്‌ളാഷ് വീഡിയോ സോഫ്‌റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന സന്ദേശമായിരിക്കും ലഭിക്കുക. ഇത്തരത്തില്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ആരംഭിക്കുന്നതോടെ മാരകമായ വൈറസുകള്‍ ഫേസ്‌ബുക്ക് ഉപയോക്‌താവിന്റെ കംപ്യൂട്ടറിലേക്ക് പ്രവേശിക്കും. ഇതുവരെ അറുപതിനായിരം ഫേസ്‌ബുക്ക് ഉപയോക്‌താക്കള്‍ ഈ വൈറസിന്റെ കെണിയില്‍പ്പെട്ടതായി ഡെയ്‌ലി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പുതിയ ആന്റി വൈറസുകള്‍ അപ്‌ഡേറ്റ് ചെയ്‌ത് ഉപയോഗിക്കുന്ന കംപ്യൂട്ടറുകളെ ആക്രമിക്കാന്‍ ഈ വൈറസിന് സാധിക്കില്ലെന്ന് ലണ്ടനില്‍നിന്നുള്ള പ്രശസ്‌ത കംപ്യൂട്ടര്‍ - ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്ഥാപനമായ സോഫോസ് വക്‌താവ് പറയുന്നു. മൂന്നാംലോകമഹായുദ്ധത്തിന്റെ പേരില്‍ ഫേസ്‌ബുക്കില്‍ ദൃശ്യമാകുന്ന സിഎന്‍എന്‍ റിപ്പോര്‍ട്ട് ഒരുകാരണവശാലും ക്‌ളിക്ക് ചെയ്യരുതെന്നും സോഫോസ് വക്‌താവ് മുന്നറിയിപ്പ് നല്‍കുന്നു.
0 comments: