നടുവില്‍:നടുവില്‍ സെന്റ് മേരീസ് ദോവലയ തിരുനാള്‍ മൂന്നിന് തുടങ്ങി 12ന് സമാപിക്കും. തിരുക്കര്‍മങ്ങള്‍, പ.അമ്മയുടെ നൊവേന, വചന പ്രഘോഷണങ്ങള്‍, ദീപാലങ്കാരങ്ങള്‍, വാദ്യനാദമേളങ്ങള്‍, ദിനാചരണങ്ങള്‍, കലാസന്ധ്യ, വാനവിസ്മയം, വാര്‍ഡുകളില്‍നിന്ന് കാഴ്ചവരവ്, നഗരപ്രദക്ഷിണം, സ്‌നേഹവിരുന്ന്, ഫിലിം ഫെസ്റ്റിവെല്‍, ദമ്പതീസംഗമം എന്നീ പരിപാടികള്‍ ഉണ്ടാകും. മൂന്നിന് കുട്ടികളുടെ ദിനം, വൈകിട്ട് നാലുമണിക്ക് കാഴ്ചവരവ്, 4.15ന് കൊടിയേറ്റ്. 4ന് യുവജനദിനം. നാലുമണിക്ക് കാഴ്ചവരവ്. 5ന് വാഹന വെഞ്ചരിപ്പ് ദിനം, 4.30ന് വി.കുര്‍ബാന, 6ന് മരിച്ചവരുടെ ഓര്‍മദിനം, 7ന് പ്രേഷിതദിനം, 8ന് മതസൗഹൃദദിനം, 9ന് കുടുംബദിനം, വൈകിട്ട് 6ന് കുടുംബദര്‍ശന്‍, ദമ്പതീസംഗമം, 10ന് പുത്രീദിനം, 6.30ന് കലാസന്ധ്യ, 11ന് ഇടവകദിനം 6.30ന് വിശ്വാസ പ്രഘോഷണറാലി, 8.30ന് വാനവിസ്മയം, 9.15ന് സമാപന ആശിര്‍വാദം. 12ന് തിരുനാള്‍ സമാപനദിനം, 12.30ന് സ്‌നേഹവിരുന്ന്, 2ന് കൊടിയിറക്കല്‍.. Mohanan Alora
Tags:
Naduvilnews
0 comments: