സ്ഫോടനം നടന്ന വീടും പരിസരവും ഫോട്ടോ& വീഡിയൊ :Naushaad Naduvil |
നടുവില്‍: വാടകയ്‌ക്കെടുത്ത വീട് വൃത്തിയാക്കുന്നതിനിടയില്‍ ബോംബ്‌പൊട്ടി യുവാവിന് പരിക്കേറ്റു. ശ്രീകണ്ഠപുരം നടുവില്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്‌കണ്ടക്ടര്‍ ഷാജി (22)ക്കാണ് പരിക്കേറ്റത്. ബോംബ്ചീളുകള്‍ മുഖത്തും കണ്ണിലും തെറിച്ച് പരിക്കേറ്റ ഷാജിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ടൗണിനടുത്ത് നേന്ത്രവട്ടത്തെ പഴയ വീട് ബസ്ജീവനക്കാര്‍ക്ക് താമസിക്കാന്‍ വാടകയ്‌ക്കെടുത്തിരുന്നു. ഇത് വൃത്തിയാക്കി താമസിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിടിയില്‍ വീട്ടിനകത്തെ മാലിന്യങ്ങള്‍ പുറത്തെ കുഴയില്‍ തട്ടുമ്പോഴാണ് സ്‌ഫോടനം നടന്നത്. ബുധനാഴ്ച സി.പി.എം- മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് ഇതിനടുത്താണ്. അന്നും ബോംബ് സ്‌ഫോടനം നടന്നിരുന്നു. ബോംബ് സ്‌ഫോടനം നടന്ന വീട് പോലീസ്‌സംഘം പരിശോധിച്ചു. തളിപ്പറമ്പ് എ.എസ്.പി.ശ്രീനിവാസന്‍, ആലക്കോട് സി.ഐ. വി.കെ.ദാമോദരന്‍, കടിയാന്മല എസ്.ഐ. അനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.Mohanan alora
0 comments: